താൾ:Malayalam New Testament complete Gundert 1868.pdf/408

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ROMANS. XV.

ഒരു വായികൊണ്ടു മത്വീകരിക്കേണ്ടതിന്നു, ക്ഷാന്തി ആശ്വാസങ്ങളുടെ ദൈവം ക്രിസ്തയേശുവിന്നു തക്കവണ്ണം അന്യോന്യം ഒന്നിനെ തന്നെ ചിന്തിപ്പാൻ നിങ്ങൾക്ക് നല്കേണമെ അതുകൊണ്ടു ക്രിസ്തൻ ദൈവതേജസ്സിന്നായികൊണ്ടു നിങ്ങളെ ചേൎത്തുകൊണ്ടതു പോലെ അന്യോന്യം ചേൎത്തു കൊൾവിൻ. ഞാൻ പറയുന്നതൊ യേശുക്രിസ്തൻ ദേവസ്ത്യത്തിൻനിമിത്തം പരിഛേദനക്കു ശുശ്രൂഷക്കാരനായി ചമഞ്ഞതു പിതാക്കൾക്കുള്ള വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നും, ജാതികൾ ദൈവത്തെ കനിവിൻനിമിത്തം മഹത്വീകരിക്കേണ്ടതിനും എന്നത്രെ. (സങ്കീ. ൧൮, ൫൦.) ആകയാൽ ഞാൻ ജാതികളിൽ നിന്നെ വാഴ്ത്തി, നിൻ നാമത്തിന്നു സ്തുതി പാടും എന്ന് എഴുതിയപ്രകാരം തന്നെ. പിന്നെ (൫ മോ. ൩൨, ൪൩.) ജാതികളെ അവന്റെ ജനത്തോട് ഒന്നിച്ചു ആനന്ദിപ്പിൻ എന്നും, സങ്കീ. ൧൧൭, ൧.)എല്ലാജാതികളും കൎത്താവെ സ്തുതിപ്പിൻ, എല്ലാവംശങ്ങളും അവനെ പുകഴുവിൻ എന്നും ഉണ്ടു. ജാതികളെ ഭരിപ്പാൻ എഴുനീല്ക്കുന്ന ഇശ്ശായിവേർ ആയവനെ ജാതികൾ ആശിച്ചു തേടും എന്നു യശയ്യാവും (൧൧, ൧0.) പറയുന്നു. എന്നാൽ ആശയുടെ ദൈവം വിശ്വസിക്കുന്നതിൽ തന്നെ നിങ്ങൾ വിശുദ്ധാത്മാവിൻ ശക്തിമൂലം ആശയിൽ വഴിയുമാറു സകല സന്തോഷവും സമാധാനവും കൊണ്ടും നിങ്ങളെ നിറെക്കുക.

പിന്നെ പ്രിയ സഹോദരന്മാരെ, നിങ്ങൾ തന്നെയും സല്ഗുണസമ്പൂൎണ്ണരും സകല ജ്ഞാനം നിറഞ്ഞവരും തങ്ങളിൽ തന്നെ വഴിക്കാക്കുവാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ തന്നെയും നിങ്ങളെ ചൊല്ലി തേറി ഇരിക്കുന്നു. എന്നിട്ടും സഹോദരന്മാരെ, ദൈവം എനിക്കു നല്കിയ കൃപനിമിത്തം നിങ്ങളെ ഞാനും കൂടെ ഓൎപ്പിക്കുന്നവനായി, ചിലതിൽ അതി ധൈൎയ്യമായി നിങ്ങൾക്ക് എഴുതി. ജാതികൾ ആകുന്നൊരു ബലി വിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടു. സുഗ്രാഹ്യമായി ചമയേണ്ടതിന്നു ഞാൻ ദൈവത്തിൻ സുവിശേഷത്തെ പുരോഹിതനായി നടത്തികൊണ്ടു, ജാതികളിൽ യേശുക്രിസ്തന്റെ സേവകനായിരിപ്പാന്തക്കവണ്ണമല്ലൊ എനിക്കു കൃപ ലഭിച്ചതു. ആകയാൽ, എനിക്കു ദേവകാൎയ്യത്തിൽ ക്രിസ്തയേശുവിങ്കൽ പ്രശംസ ഉണ്ടു. ക്രിസ്തൻ എന്നേകൊണ്ട് ജാതികളുടെ അനുസരനത്തിന്നു വേണ്ടി, വാക്കിനാലും ക്രിയയാലും അടയാള

൩൮൦






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/408&oldid=163868" എന്ന താളിൽനിന്ന് ശേഖരിച്ചത്