താൾ:Malayalam New Testament complete Gundert 1868.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യോഹനാൻ. ൫.അ

സാക്ഷ്യം സത്യമുള്ളത് എന്നു ഞാൻ അറിയുന്നു. നിങ്ങൾ യോ ൩൩ ഹനാന്റെ അടുക്കൽ ആളയച്ചും, അവൻ സത്യത്തിന്നുസാക്ഷ്യം കൊടുത്തും ഇരിക്കുന്നു ഞാനൊ മനുഷ്യനിൽനിന്നു സാ ൩൪ ക്ഷ്യം വാങ്ങുന്നില്ല; നിങ്ങൾ രക്ഷിക്കപ്പെടേണ്ടതിനത്രെ ഇവ പറയുന്നു.ആയവൻ ജ്വലിച്ചു വിളങ്ങുന്ന വിളക്കായിരുന്നു: ൩൫ നിങ്ങളൊ തത്സമയത്തേക്ക് അവന്റെ വെളിച്ചത്ത് ഉല്ലസിച്ചുകൊൾവാൻ ഇച്ഛിച്ചു.യോഹനാനെക്കാളും വലിയ സാക്ഷി എ ൩൬ നിക്ക് ഉണ്ട്; ഞാൻ തിരികെപ്പാൻ പിതാവ് തന്ന ക്രിയകളല്ലൊ പിതാവ് എന്നെ അയച്ചിരിക്കുന്നു എന്ന് ഞാൻ ചെയ്യുന്ന ക്രിയകൾ തന്നെ എന്നെ കൊണ്ടു സാക്ഷ്യം ചൊല്ലുന്നു. എന്നെ അയ ൩൭ ച്കപിതാവ് താനും എന്നെ കുറിച്ചു സാക്ഷ്യം ചൊല്ലീട്ടുണ്ട്.നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടും ഇല്ല; അവന്റെ രൂപം കണ്ടിട്ടും ഇല്ല;അവറ്റെ വചനം നിങ്ങൾക്ക് ഉള്ളിൽ വസി ൩൮ ച്ചു നില്ക്കുന്നതും ഇല്ല; ആയ്വൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലൊ: തിരുവെഴുത്തുകളിൽ നിങ്ങൾക്കു നിത്യ ജീ ൩൯ വൻ ഉള്ളപ്രകാരം തോന്നുകയാൽ നിങ്ങൾ അവ ആരായുന്നുവല്ലൊ: അവയും എനിക്കു സാക്ഷികളായി നില്ക്കുന്നു. എങ്കിലും ജീവൻ ഉണ്ടാകേണ്ടതിന്ന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്ക് മനസ്സില്ല.

മനുഷ്യരോടുള്ള തേജസ്സു ഞാൻ വാങ്ങുന്നില്ല; നിങ്ങൾ ൪൧ ക്കെ ദേവസ്നേഹം ഉള്ളിൽ ഇല്ല എന്നു ഞാൻ നിങ്ങളെ അറി ൪൨ ഞ്ഞിരിക്കുന്നു: എന്റെ പിതാവിൻ നാമത്തിൽ ഞാൻ വന്നിട്ടും ൪൩ നിങ്ങൾ എന്നെ കൈക്കൊള്ളൂന്നില്ല; മറ്റൊരുത്തൻ സ്വനാമത്തിൽ വന്നു എങ്കിൽ അവനെ നിങ്ങൾ കൈക്കൊള്ളും, തമ്മിൽ തമ്മിൽ തേജസ്സു വാങ്ങിക്കൊണ്ട് ഏകദൈവത്തിൽ നിന്നുള്ള തേജസ്സിനെ അന്വേഷിക്കാത്ത നിങ്ങൾക്ക് എങ്ങിനെ വിശ്വസിക്കാം? ഞാൻ പിതാവിന്മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എ ൪൫ ന്നു തോന്നരുത് നിങ്ങളിൽ കുറ്റം ചുമത്തുന്നവർ ഉണ്ട്;നിങ്ങൾ ആശവെച്ചമോശതന്നെ. എങ്ങിനെ എന്നാൽ നിങ്ങൾ മോശ ൪൬ യിൽ വിശ്വസിച്ചു എങ്കിൽ എന്നിലും വിശ്വസിക്കുമായിരുന്നു;ആയ്വൻ എന്നെ കുറിച്ചല്ലൊ എഴുതിയതു; അവന്റെ എഴുത്തു ൪൭ കളിൽ നിങ്ങൾക്ക് വിശ്വാസം ഇല്ല എങ്കിലൊ, എന്റെ മൊഴികളെ എങ്ങിനെ വിശ്വാസിക്കും.

൨൨൩
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/249&oldid=163691" എന്ന താളിൽനിന്ന് ശേഖരിച്ചത്