താൾ:Malayalam Fifth Reader 1918.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജോസ് ഗാർഫീൽഡ് ( മൂന്നാം ഭാഗം). 223


വിസ്തീർണ്ണങ്ങളായ ഐക്യനാടുകളിലേ പ്രസിഡണ്ടു് എന്ന ഉന്നതസ്ഥാനത്തു് സ്വന്തമായി ശ്രമംകൂടാതെ തന്നെ നിയുക്തനായി.

           ഇപ്രകാരം  വിരകുവെട്ടുകാരനായിരുന്ന  ഒരു  ബാലൻ  ജ്ഞാനസമ്പത്തും 

സദാചാരനിഷുയും കൊണ്ടു് ഭൂമിയിലുളള മഹാചക്രവർത്തികളുടെ സ്ഥാനത്തിനു സമമായ ഒരു ഉന്നതപദവിയെപ്രപിച്ചു. അദ്ദേഹം ഇങ്ങിനെ മാറാഭാഗ്യത്തിന്റെ ഉച്ചൈസ്തസസായ സ്ഥാനം പ്രപിച്ചതു കണ്ടു സന്തോഷിക്കു ന്നതിനു് വീരപ്രസൂവായ അദ്ദേഹത്തിന്റെ മാതാവിനും, അങ്ങനെ അവരെ ചരിതാർത്ഥയാകുന്നതിനു് അദ്ദേഹിത്തിനും ഭാഗ്യമുണ്ടായിരുന്നു.


      പ്രസിഡണ്ടിന്റെ  സ്ഥാനാരോഹണം  സബന്ധിച്ചു്

വിധിപ്രകാരമുളള കർമ്മങ്ങളുടെ അനുഷ്ഠാനം ഹൃദയംഗമവും ഗൗരവഭ്രയിഷ്ഠവും ആയിരുന്നു. എന്നാൽ ജോസ് ഗാർ- ഫീൽഡിന്റെ ഭാഗ്യശ്രീയ്ക്കും അല്പമൊരു വൈകല്യം പറ്റാ- തിരുന്നില്ല. അദ്ദേഹത്തിന്റെ ന്യായകൾ ആയുള്ള പ്രവൃ ത്തികളും സത്യവും നിമിത്തം അദ്ദേഹത്തിനു് അനേകം ശത്രുക്കളുണ്ടായി. ഒരിക്കൽ ഒരു പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ പരഞ്ഞു:-എന്നെ ഈ സ്ഥാനത്തിലേയ്ക്കു് തിര- ഞ്ഞെടുത്ത മഹാജനങ്ങളോടു് എനിയ്ക്ക് സവിശേഷമായ പ്രതിപത്തിയുണ്ട്. എന്നാൽ അതിലും അധികം പ്രതി- പത്തി എനിക്ക് എന്റെ മനസ്സാക്ഷിയെക്കുറിച്ചാണു്. എന്റെ അന്ത:കരണബോധത്തെ അനുസരിച്ചും ധർമ്മാ- നുരോധമായും രാജ്യകാർയ്യാങ്ങളെ നിർവഹിച്ചു കൊണ്ടു പോകു- ന്നതിനു് നിങ്ങൾ എന്നെ സമ്മതിക്കുമെങ്കിൽ ഞാൻ ഈ സ്ഥാനത്തിൽ ഇരിക്കും; അല്ലാത്തപക്ഷം ഞാൻ ഈ സ്ഥാനം വിട്ടു് കഴിഞ്ഞുകൊളളാം. നിങ്ങളുടെ ഈ ഉദ്യോ-

ഗമോ അതുകൊണ്ടുളള പ്രൗഢിയോ അധികാരമോ ഒന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Fifth_Reader_1918.pdf/225&oldid=163474" എന്ന താളിൽനിന്ന് ശേഖരിച്ചത്