താൾ:Malayala bhashayum sahithyavum 1927.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'പണ്ടൊരിക്കൽ അ൪ജ്ജുനനു തന്നെപ്പോലെ സുന്ദരനായി ലോകത്തിൽ ആരുമില്ലെന്നൊരു ദുരഭിമാനം കടന്നുകൂടി. അദേഹത്തിന്റെ വാക്കിലും പ്രവൃത്തിലും ആ അഭിമാനം സ്റ്റരിച്ചുതൂടങ്ങി.അതു കളയണമെന്നു ശ്രീകൃഷ്ണനും നിശ്ചയിച്ചു. ഒരു ദിവസം അദേഹം അ൪ജ്ജുനനെയുംകൂട്ടിക്കൊണ്ട് തേരിൽക്കയറി ഒരു പ്രത്യേകലോകത്തെക്കു യാത്രചെയ്തു. അതൂ നി൪ണ്ണാസലോകമായിരുന്നു. അവിടെയള്ളവ൪ക്കാക്കം മൂക്ക് എന്ന അവയവം ഉണ്ടായിരുന്നില്ല. അവരുടെ ഒരുഝവ സ്ഥത്തെക്കാണ് രണ്ടാളും ചെന്നുചേ൪ന്നത്.അ൪ജ്ജുനനെക്കണ്ടപ്പോൾ. അവരെല്ലാവരും ആശ്ചയ്യപ്പട്ട് അ൪ജ്ജന്റെ മുഖത്തേക്കു പരസ്പരം നോക്കിത്തുടങ്ങി. സ്ത്രീകൾ വായപൊത്തി ചിരിച്ചുതുടങ്ങി.ആൺകുട്ടികളും പെൺകുട്ടികളും അ൪ജ്ജുനന്റെ അടുത്തുചെന്ന് 'ഇയ്യളടെ മുഖത്ത് ഒരു മുഴ കണ്ടുവോ? ആതിന്റെ അടിയിൽ രണ്ടുതുളയും'എന്നും മറ്റും പറഞ്ഞു കൈകൊട്ടി പൊട്ടിച്ചിരിച്ചു.ഇതെല്ലാം കണ്ടു വിഷണ്ണനായ അ൪ജ്ജുന൯ 'എന്താണ് ഇവരെല്ലാം എന്നെമാത്രം പരിഹസിക്കുന്നത്;ശ്രീകൃഷ്ണന്റെ മുഖത്തേക്കു നോക്കിയപ്പോൾ അദേഹത്തിന്നു മൂക്കുണ്ടായിരുന്നില്ല.ശ്രീകൃഷ്ണനാകട്ടെ ഇത്രയും മതിയെന്നുകരുതി അ൪ജ്ജനനൊന്നിച്ചു തിരികെ പോരികയും ചെയ്തു.'

പരിചയാധിക്യം ഹാസ്യാംശത്തെക്കളയുമെന്നുള്ളതിന്ന് ഈ കഥ ദുഷ്ടാന്തമാണല്ലോ. മേൽപ്രകാരം നാടകാഭിനയത്തിന്നു നി൪മ്മച വികൃതശ്ലോക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/88&oldid=151564" എന്ന താളിൽനിന്ന് ശേഖരിച്ചത്