Jump to content

താൾ:Malayala Nalam Padapusthakam 1918.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്യായം നടത്തുന്ന മണി.

19

ആയ ഒരു രാജാവിന്റെ രാജഭരണത്തിൽ ജനങ്ങൾക്കു സന്തുഷ്ടിയും സന്തൃപ്തിയും ഉണ്ടാകാനല്ലേ മാർഗ്ഗമുള്ളു. അവർ യാതൊരു വിധത്തിലുള്ള പീഡകളും അനുഭവിക്കാതെ സുഖിച്ചു വാണു. രാജാവു് ആജ്ഞാപിച്ചിരുന്നതു. പോലെ, എന്തെങ്കിലും ഒരന്യായം പ്രവർത്തിക്കപ്പെട്ടാൽ, ക്ഷണേന മണിയുടെ നാദം മുഴങ്ങുകയും, ന്യായമൂർത്തിയുടെ ഈ ആഹ്വാനം കേട്ടു മന്ത്രിമാരും മറ്റുദ്യോഗസ്ഥന്മാരും സ്ഥലത്തെത്തി പരാതി തീർത്തുവരികയും ചെയ്തു വന്നു. ഇങ്ങനെ ഏതാനും വത്സരങ്ങൾ കഴിഞ്ഞപ്പോൾ, മണിനാക്കിൽ കെട്ടിയിരുന്ന കയറു കൂടക്കൂടെയുള്ള പെരുമാററം- കൊണ്ടു നന്നായി ഉരഞ്ഞു മുറിഞ്ഞു വീണുപോയി. കുറെ നാളത്തേക്ക് അങ്ങനെ എത്താൻ പാടില്ലാത്തവിധത്തിൽ ആ കയറു കിടന്നു. ഒരു ദിവസം അതിലേ പോയ ഒരു പാന്ഥൻ ഒരു പച്ച മുന്തിരിങ്ങാവള്ളി എടുത്ത് ആ കയറോടു് ഏച്ചുകെട്ടി ശരിപ്പെടുത്തി.

ആ നഗരത്തിൽ പ്രസിദ്ധനായ ഒരു ജന്മി വസിച്ചിരുന്നു. അദ്ദേഹം ചെറുപ്പകാലത്ത് ഒരു വലിയ വേട്ടക്കാരനായിരുന്നതുകൊണ്ടു വീട്ടിൽ ഒട്ടുവളരെ നല്ല കുതിരകളും നായാട്ടുപട്ടികളും ഉണ്ടായിരുന്നു. നായാട്ടുഭ്രമംകൊണ്ടും ദുർജ്ജനസഹവാസംകൊണ്ടും സ്വത്തു ക്ഷയിക്കയാൽ, അദ്ദേഹം മഹാ ലുബ്ധനായി തീർന്നു. നായ്ക്കളെയും വനങ്ങളെയും എല്ലാം വിറ്റു പണമാക്കി. ഒരു കുതിരയെ ഒഴിച്ചു മറെറല്ലാം അദ്ദേഹം വിറ്റു. അതും ആഹാരമൊന്നും കിട്ടാതെ ലായത്തിൽ പട്ടിണികിടക്കയായിരുന്നു. എന്തിന്? വല്ലപ്പോഴും വല്ലതും കൊടുത്തുവന്നിരുന്ന പതിവും അദ്ദേഹം നിറുത്തലാക്കി. ഒടുവിൽ കുതിരയെ തെരുവിൽ അലഞ്ഞു മേയുന്നതിനു് അഴിച്ചുവിട്ടു. ആ സാധു മൃഗം തീറ്റി കിട്ടാതെയും, ഉടമസ്ഥനില്ലാതെയും, തേച്ചു തുടച്ചു മാലീസു

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/23&oldid=223464" എന്ന താളിൽനിന്ന് ശേഖരിച്ചത്