Jump to content

താൾ:Malayala Nalam Padapusthakam 1918.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
12
നാലാം പാഠപുസ്തകം.


തീരും എന്നു അവൻ ഓൎത്തു. എങ്കിലും, പല ആളുകളുടെ നാശത്തിനു് കാരണമാകുന്ന ഒരു സംഗതിയെ ഒരാളിൻറ നാശത്താൽ പരിഹരിക്കാമെങ്കിൽ അതാണു നന്നു് എന്ന തത്വം ഗ്രഹിച്ച ധൎമ്മബദ്ധനായ ആ ബാലൻ നിരാശപ്പെട്ടില്ല. അയാൾ വിരൽകൊണ്ടു ദ്വാരം ഭദ്രമായി അടച്ചു പിടിച്ചുകൊണ്ടു് അവിടെത്തന്നെ ഇരുന്നു. ഒടുവിൽ ഉറക്കം കൊണ്ടും ക്ഷീണം കൊണ്ടും അയാൾ മോഹാലസ്യപ്പെട്ടു വീണു. എന്നിട്ടും, ദ്വാരത്തിലിരുന്നു മരവിച്ചുപോയ ആ ചെറിയ വിരൽ ഭാഗ്യം കൊണ്ടു അവിടെനിന്നു് ഇളകിപ്പോ യില്ല. ഇങ്ങനെ നേരം വെളുക്കുന്നതുവരെ അവൻ അവിടെ കിടന്നു. നേരം വെളുത്തപ്പോൾ അവനെ അന്വേഷിച്ചു പുറപ്പെട്ട ആളുകൾ യദൃച്ഛയാ അവിടെ എത്തി. കുട്ടി യുടെ സ്ഥിതി കണ്ടു പരിതപിച്ചു എങ്കിലും, തലേ ദിവസം രാത്രിയിൽ തങ്ങൾക്കും നാട്ടിനും സംഭവിക്കാമായിരുന്ന അത്യാഹിതത്തെ ഓൎത്തു് അതിനെ പരിഹരിച്ച ആ ബാല ൻറ ആത്മപരിത്യാഗത്തേയും ധമ്മനിഷ്ഠയേയും അഭിനന്ദിച്ചതേയുള്ളു.

ക്ഷണേന ഈ വൎത്തമാനം നാടൊക്കെ പരന്നു. കുട്ടി യുടെ മോഹാലസ്യം നിശ്ശേഷം നീങ്ങി. അവൻ ധീര തയെ നാട്ടുകാർ കൊണ്ടാടി. അവനു് യഥാവസരം രാജ്യ ത്തിൽ ഒരു ഉന്നതസ്ഥാനം ലഭിക്കയും ചെയ്തു.

പാഠം ൩

വിദ്യുച്ഛക്തിയാലുളള കമ്പിത്തപാൽ

നവീനശാസ്ത്രത്താൽ സാധിതമായ അനവധി കാൎയ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു മിന്നൽക്കമ്പി, അല്ലെ ങ്കിൽ വിദ്യുച്ഛക്തികൊണ്ടുള്ള കമ്പിത്തപാൽ ഏൎപ്പാടാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Nalam_Padapusthakam_1918.pdf/16&oldid=223256" എന്ന താളിൽനിന്ന് ശേഖരിച്ചത്