Jump to content

താൾ:Malayala Aram Padapusthakam 1927.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആറാംപാഠപുസ്തകം

 
നവസൂര്യനും ലജ്ജമുഴുക്കുന്നു.
ചന്ദ്രാദിത്യന്മാർ തന്നെ തിരുമിഴി
നിർണ്ണയമതിന്നാധാരം കാണുന്നു;
മുക്തിയെക്കൂടെ ശ്രദ്ധയില്ലാതൊരു
ഭക്തന്മാരിൽ കടാക്ഷം പതിക്കുമ്പോൾ
ഹസ്തപത്മങ്ങൾ കൂപ്പുന്ന താരം
ചിത്തപത്മങ്ങളൊക്കെ വിടിരുന്നു.
ചന്തമേറുന്ന ബാലചന്ദ്രഘ
വെണ്ണിലാവു പരന്ന കണക്കിന
ദന്തപംക്തിപ്രകാശവും മോഹനം
മന്ദഹാസവിലാസവും കാണായി
കനകാദ്രിയോടൊത്ത കിരീടത്തിൽ
ശിഖരങ്ങളടന്ന കണക്കിനെ
ഇരുഭാഗവും കാതിലണിഞ്ഞൊരാ-
മകരക്കുഴ കണ്ടു വണങ്ങിനാർ.
മണിത്തോളീന്നു തൃക്കൈവിരൽ നഖ
മണിയോളം പ്രകാശിച്ചു മേവിന
വനമാലാസുഗന്ധവും തന്മേല
ങ്ങളിവൃന്ദം മുരളുന്ന ഘോഷവും.
സുകൃതത്ത മുമ്പു തഴച്ചൊരാ-
തുളസീമലർമാലയും കാണായി.
താരകംതന്നെ മാലകളാകയോ?
ഹാരമോ തിരുമാർവ്വിൽ കിടപ്പതു
വിശ്വരൂപമാം നാദീസരോജത്ത
നിത്യമായോരുപോലെ വിടർത്തുവാൻ
സജ്ജമായോരു ഭാരബിംബത്ത

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/54&oldid=223861" എന്ന താളിൽനിന്ന് ശേഖരിച്ചത്