Jump to content

താൾ:Malayala Aram Padapusthakam 1927.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
4
ആറാം പാഠപുസ്തകം

മൃദുല നൃപകുമാരാശ്ലേഷമശേഷ(4) ചേരും സുദിന ജനനനേകീ ഹർഷ പീയൂഷവർഷം.

൧൪


അരുമയൊടു തുടർന്നാർ ബാലരാം സോദരന്മാർ, ഇരുവരുമഥ വിദ്യാഭ്യാസ മുത്സാഹപൂർവ്വം ഗുരുവിലിതര ചിന്താഘസമരം വിസ്മയത്തേ ത്തെരുതെരെയുളവാക്കി ശിഷ്യമേധാ സമേധാ.

൧൫


പഴയ ജനിമുതൽക്കേ മാനസേ ലീനമായി- ട്ടെഴുമറിവതധിതിസ്‌ഫാതിയാലുല്ലസിച്ചു. എഴുതിയതറിവാനായ് ജീർണ്ണമാം താളിയോല- യ്ക്കഴകിൽ മഷിയിടുമ്പോളക്ഷരം വ്യക്തമാം പോൽ.

൧൬.


_________
പാഠം ൨

ഭൂലോകത്തു ജീവന്റെ ഉൽപത്തി

.

സൃഷ്ടികളിൽ ചിലതു ജീവനുള്ളവയും മറ്റുള്ളവ ജ ഡവുമാണെന്നു നാം പറയുന്നു. ജഡത്തിൽനിന്നു ജീവനു ഇവയെ വേർതിരിക്കുന്ന പ്രധാന ലക്ഷണമെന്തെന്നു നോക്കുകതന്നേ. ജനനം മുതൽ മരണം വരെ വ്യാപരിക്കു ന്നതിനു ജീവിക്കുന്നു എന്നു നാം പറയുന്നു. ജനനത്തിനും മരണത്തിനും മധ്യേയുള്ള കാലമാകുന്നു ജീവനുള്ളകാലം. അതുകൊണ്ടു ജനനവും മരണവും കൊണ്ടു് ഉപലക്ഷി തമാകുന്നു ജീവൻ. ഉൽപത്തിയും വിനാശവുമില്ലെന്നു നാം

_________

(4)അശ്ലേഷ=ആയില്യം.

"https://ml.wikisource.org/w/index.php?title=താൾ:Malayala_Aram_Padapusthakam_1927.pdf/10&oldid=223289" എന്ന താളിൽനിന്ന് ശേഖരിച്ചത്