താൾ:Malabhari 1920.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൧൫

വൈദികന്മാർ കോപിച്ചു പിണങ്ങിനിന്നാലും ഗവർമെണ്ടിനു് ഇടപെടാമെന്നും സാധിക്ക ണമെന്നുമാത്രം കരുതിയാണല്ലോ; വൈവാഹിക നിശ്ചിതപ്രായം നിയമനിർമ്മാണം കൊണ്ടു് പത്തിൽനിന്നു പന്ത്രണ്ടാക്കുവാൻ അദ്ദേഹം പത്തുകൊല്ലം തികച്ചും നിരന്തര പ്രയത്നം ചെയ്തതു്. അതിൽ വിജയിയായപ്പോൾ, ആ വിജയം തന്നെ, അപരിഷ്കൃ താചാരധ്വംസത്തിനു ദിവ്യശക്തിയൊത്ത മഹായുധമായിത്തീർന്നു. പിന്നീടു് മൂവേഴുകൊല്ലം ഉൽകർഷാസ്പദമായ സദാചാരങ്ങളെ ഉദ്ധരിക്കുവാനായി, ദുരധികാര പ്രമത്തതയോടേ ആപദ്വർഷം ചെയ്യുന്ന ദുരാചാരസഹസ്രങ്ങളോടു് അദ്ദേഹം ധീരധീരനായി, ഘോരഘോ രം പടവെട്ടിനിന്നതു് ഇന്ത്യാരാജ്യം മറന്നുകളയാവുന്ന സംഭവമല്ല. ഇന്നു ഇക്കാണായ സമുദായപരിഷ്കാര ശ്രമങ്ങൾക്കെല്ലാം മുഖ്യഹേതു ഭൂതൻ മലബാറിയാണു്. ഇന്നും ഇനി മേലിലുമുള്ള സമുദായ പരിഷ്കർത്താക്കൾക്കെല്ലാം കുലദൈവമാണു് അദ്ദേഹമെന്നു കൂടിയും നമുക്കു് നിസ്സംശയം പറയാവുന്നതാണു്. കുറേ സരസപ്രസംഗങ്ങൾ തുടർച്ചയായി ചെിയ്യുന്നവനെ നാം അഭിനന്ദനീയനായ സമുദായാഭിമാനിയായി ഗണിക്കാറുണ്ടു്. പ്രസംഗത്തി നൊത്തവണ്ണം പൂർവ്വികാചാരമൊന്നേതാനും ലംഘിക്കുവാൻ ധൈര്യപ്പെടുന്നവനെ നാം മാതൃകാപുരുഷനായി ഉയർത്ത

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/124&oldid=149559" എന്ന താളിൽനിന്ന് ശേഖരിച്ചത്