താൾ:Malabhari 1920.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


യി നവംനവമായി മാറിമാറിയണിഞ്ഞിരുന്ന ബാഷ്പമുക്താഹാരം വിഷശരവ്രാതംപോലെ പാഞ്ഞുചെന്നു് ആ കള്ളന്മാർക്കുള്ള ദൗെഷ്ട്യത്തെ നിർജ്ജീവമാക്കുകയും, ആ കൊച്ചുകിടാവു് അനർഗ്ഗളം തുകുന്ന മൃദുസ്മിതപൂരം അവരുടെ ഹൃദയത്തെ ദ്രവിപ്പിക്കുകയും ചെയ്കയാൽ ആ സാധ്വിയിൽ തികവായുള്ള ചാരിത്ര്യ ധനം അതിന്റെ പരിശുദ്ധിപൂർത്തിയോടുകൂടിത്തന്നെ സംരക്ഷിതമാകുവാൻ കഴി‍ഞ്ഞു. സഹോദരീ നിർവിശേഷമായ സ്നേഹമാണു്, ആ ചോരന്മാർക്കു് ബിക്കിബായിയിലുണ്ടായതു്. ദുർഗ്ഗമഘട്ടങ്ങളെല്ലാം കഴിയുന്നതുവരെക്കും അവർ അവൾക്കു് തുണയായിച്ചെല്ലുകയും, സ്വദേശത്തു് സസുഖം ചെന്നെത്തുന്നതിനു് അവൾക്കു വേണ്ടുന്ന വഴിച്ചെലവു കൊടുത്തയയ്ക്കുകകൂടിയും ചെയ്തു. അജ്ഞാതവും, അചിന്ത്യവുമായ ഈശ്വരമാഹാത്മ്യത്തിന്റെ ഒരു ചെറു കിരണം തനിക്കു് ഈ വിധം അനുഭവവിഷയമായ അത്ഭുത സംഭവം ബിക്കിബായി അന്ത്യശ്വാസംവരെയും അനുസ്മരിക്കാറുണ്ടായിരുന്നു.ബീറാംജീക്കു് മനസ്സിനോ ദേഹത്തിനോ അസ്വാസ്ഥ്യമുണ്ടാകുമ്പൊഴൊക്കെയും ഈ ഈശ്വരകാരുണ്യത്തെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ബിക്കിബായി സമാശ്വസിപ്പിക്കുക. ശൈശവത്തിലുണ്ടായ ഈ അനുഭവംതന്നെയാണ് ബീറാംജിയുടെ ഹൃദയത്തിൽ ഢമൂലവും സംപൂർണ്ണവുമായ ഈശ്വരവിശ്വാസം വി

"https://ml.wikisource.org/w/index.php?title=താൾ:Malabhari_1920.pdf/12&oldid=150330" എന്ന താളിൽനിന്ന് ശേഖരിച്ചത്