താൾ:Mahabharathathile Karnan 1923.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുദ്ധം അല്ലാതെ കള്ളപ്രവൃത്തികൾക്ക് അദ്ദേഹം കൗ രവന്മാരെ വല്ലപ്പോഴും ഉപദേശിച്ചുകാണുന്ന ഒരു സന്ദർഭ വും ഭാരതത്തിൽ ഇല്ല. കള്ള പ്രവൃത്തികൾക്കു പ്രേരിപ്പിക്കേണമെന്നില്ല. അത്തരംപ്രവൃത്തികൾഅറിഞ്ഞിരുന്നാൽതന്നെആയത് കുറ്റമായിതീരുന്നതാണെന്നു വല്ലവരും അഭിപ്രായപ്പെ ടുന്നതായാൽ അവരോടു കർണ്ണന്റെ അവസ്ഥ എന്തായി രുന്നുവെന്നു നല്ലവണ്ണം നിരൂപിച്ചുകൊള്ളുവാൻ അപേ ക്ഷിക്കുന്നു.കർണ്ണൻ തന്റെ ഉപജീവനത്തിന്നും രാജ്യ ത്തിന്നും ദുര്യോധനന്നു കടപ്പെട്ടവനായിരിക്കെ, അദ്ദേ ഹം ദുര്യോധന്റെ ഒരു ഉത്തമനായ ആശ്രിതനെന്ന ല്ലാതെ, ദുര്യോധനന്റെ പ്രവൃത്തികളില്ലാതാക്കുവാനൊ മറ്റോ അധികാരിയായ ഒരു സ്വാമിയായിരുന്നില്ല.യജ മാനന്റെ പ്രവൃത്തികളെ തടയുവാനുള്ള അധികാരം ആ ശ്രിതന്നുണ്ടാകുന്നതല്ലല്ലൊ. ദ്രൌപദീ സ്വയംവരത്തി ന്നുശേഷം പാണ്ഡവന്മാരെ ഏതുവിധത്തിലാണ് രാജ്യ ത്തിൽ നിന്നു തടയെണ്ടതെന്നു ദുര്യോധനാദികൾ ആ ലോചിച്ച അവസരത്തിൽ കർണ്ണന്റെ അഭിപ്രായം അ ദ്ദേഹത്തിന്റെ ക്ഷാത്രവീര്യത്തിന്നു ചേർന്നതല്ലെന്നു ആ രെങ്കിലും പറയുന്നതാണോ? നോക്കുക. "ദുര്യോധന ഭവൽബുദ്ധി നന്നല്ലായെന്നു മന്മതം. വികൃമത്താലവരെ വെന്നീ ക്ഷോണിയ്ക്കീശനാകനീ അല്ലാതെ മറ്റുപായം ഞാൻ കാണുന്നില്ല ജനാധിപ. ഭരതൻവികൃമംകൊണ്ടു വീരൻ പാരൊക്കെനേടിനാൻ

വികൃമം കൊ​ണ്ടു മുപ്പാരു മടക്കീ പാകശാസനൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/63&oldid=163160" എന്ന താളിൽനിന്ന് ശേഖരിച്ചത്