താൾ:Mahabharathathile Karnan 1923.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാരം മാത്രമാണ് കർണ്ണ​​​നേയും ബാധിച്ചതെന്നു കുട്ടികളുടെ

മനസ്സിനെ അറിവാൻ ശ്രമിച്ചുള്ള ഏവർക്കും അറിയാവുന്നതാണ്.

കർണ്ണന് ഘ്രഹ്മാസ്ത്രം ഉപദേശിക്കുവാൻ ജാതി കൊണ്ടു അർഹതയില്ലെന്നാണു ദ്രോണർ പറ‌ഞ്ഞു ഒഴിഞ്ഞത് എങ്കിലും വാസ്തവത്തിങ്കൽ അർജ്ജുനന് കർണ്ണനേക്കാൾ മെച്ചം സിദ്ധിക്കേണമെന്ന വിചാരത്താലായിരുന്നു ദ്രോണർ ആവിധം പ്രവർത്തിപ്പാനിടയായതെന്നു പിന്നീടുള്ള സംഭവങ്ങൾ നോക്കുമ്പോൾ നമുക്ക് തെളിയുന്നുണ്ട്. ദിവ്യചിഹ്നങ്ങളുള്ള കർണ്ണൻ ഒരു സൂതപുത്രനാണെന്ന് മാത്രമെ ദ്രോണർക്ക് വിചാരിപ്പാനിടയുള്ളൂ എന്നു കരുതുന്നത് അയാളുടെ ബുദ്ധിശക്തിയെ കുറിച്ച് നമുക്കുള്ള അവജ്ഞതയാണെന്നെ വിചാരിക്കേണ്ടതുള്ളൂ. ഗുരുജനങ്ങളുടെ ഇമ്മാതിരി പ്രവർത്തികളാലാണ് കർണ്ണന്ന് അർജ്ജുനന്റെ നേരെ വൈര്യമാത്സര്യങ്ങൾ ജനിക്കുവാൻ ഇടയായതും. ഒരു ക്ലാസ്സിലെ ബുദ്ധിയുള്ള കുട്ടികൾക്കെല്ലാവർക്കും ഒന്നാമനാകേണമെന്നു തോന്നുന്നതു സാധാരണയാണല്ലോ . പക്ഷെ ഗുരുനാഥൻ ഒരുവനെ മാത്രം അധികം

ജാഗ്രതയോടെ പഠിപ്പിക്കുന്നതായാൽ ആ ഗുരുനാഥനോടും
അദ്ദേഹത്തിന്റെ സ്നേഹഭാജനമായ ആ ശിഷ്യനോടും 

മറ്റു കുട്ടികൾക്ക് വെറുപ്പു തോന്നുന്നതും സാധാരണയാണ്. അർജ്ജുനന്റെ കഥ തന്നെ ആലോചിക്കുക; വിദ്യാഭ്യാസകാലത്ത തന്നേക്കാൾ ആശ്ചര്യസാമർത്ഥ്യങ്ങൾ

കാണിച്ചിരുന്ന ഏകലവ്യനെ കണ്ടപ്പോൾ അർജ്ജുനൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/56&oldid=163153" എന്ന താളിൽനിന്ന് ശേഖരിച്ചത്