താൾ:Mahabharathathile Karnan 1923.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശേഷത്തെപറ്റി അതിശയം തോന്നുകയും മനുഷ്യബുദ്ധി യുടെ നിസ്സാരത്വതത്തെപറ്റി ഓ൪മ്മവരിയൂമാണു നമു ക്ക് ചെയ്യുന്നതു. കർമ്മസാക്ഷിയായ ഭഗവാൻ നിഷ്പക്ഷ വാദിയാണെണു എല്ലാവരും ഓ൪ത്തുകൊള്ളട്ടെ.

3 ക൪ണ്ണൻ ഭാരതകഥാപുരുഷന്മാരിൽ നേതാക്കന്മാരായവരി ൽ ഇനി ശേഷിപ്പുള്ളത് ക൪ണ്ണനാണ് .ഇദ്ദേഹംതന്നെ യാണ് ഭാരതകഥാപാഥത്രങ്ങളിൽവെച്ച് നമുക്ക് അടുത്തു പെറുമാറി ഒന്നായി യോജിച്ച അനുക൩യോടും അത്ഭു തത്തോടും സ്നേഹത്തോടുംകൂടി കൊണ്ടാടുവാനുള്ള പാത്ര വും .ഇദ്ദേഹത്തപറ്റി പലർക്കും പല തെറ്റിദ്ധാരണക ൾ ഉള്ളതായി അറിയുന്നതിനാലാണ് ഇദ്ദേഹത്തെപ്പറ്റി ഇങ്ങനെ പ്രത്യകം ഒരു അദ്ധ്യായം തന്നെ എഴുതുവാൻ ഇടയായത്. ക൪ണ്ണന്റെ ജനനത്തെപറ്റി ഇവിടെ തർക്കിക്കേ ണ്ടുന്ന ആവശ്യമുണ്ടെന്നു തോന്നുന്നില്ല.അയാളുടെ ബു ദ്ധികൊണ്ടും നടപടികൾകൊണ്ടും അദ്ദേഹം യോഗ്യ നൊ അയോഗ്യനൊ എന്നു നോക്കുകയല്ലാതെ അദ്ദേഹ ത്തിന്റെ ജനനത്തെപറ്റിയുള്ള വൈകല്യവും മറ്റും നോക്കി നമുക്ക് അയാളെ നിരസിപ്പാൻ പാടുള്ളതല്ലാ. ഭീഷ്മരുടെ ഉപദേശവും ഇപ്രകാരംതന്നെയാണല്ലൊ. സ്വന്തം മാതാവ് ഉപേക്ഷിച്ചതിന്നുശേഷം തന്നെ എടു

ത്ത് വള൪ത്തിയ മാതാപിതാക്കന്മാ൪ സൂതകുലത്തിൽ ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/54&oldid=163151" എന്ന താളിൽനിന്ന് ശേഖരിച്ചത്