താൾ:Mahabharathathile Karnan 1923.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്. പിന്നീടു പാണ്ഡവന്മാരെല്ലാവരും അനുഭവിക്കേണ്ടി വന്നത്.

                                                         അതിന്നുംപുറമെ പാണ്ഡവന്മാരെ അച്ഛനില്ലാത്ത മക്കളെന്നുകരുതി പ്രായംചെന്നവരായ ഭീഷ്മദ്രോണവിദുരകൃപാദികൾ അല്പം അധികം വാത്സല്യത്തോടെ വളർത്തിവന്നിരുന്നതും നമുക്ക് അറിയാവുന്നതാണല്ലൊ. ഒരേ പ്രായത്തിലുള്ള കുറെ അധികം കുട്ടികളിൽ ചിലരിൽമാത്രം ഗുരുജനങ്ങൾ പ്രീതിയുെ വാത്സല്യവും കാണിക്കുന്നതായാൽ വിവേചനബോധമില്ലാത്തതായ മറ്റു കുട്ടികളുടെ മനോഗതി എന്തായിരിക്കുമെന്നു വിചാരിച്ചറിയുവാനെങ്കിലും വായനക്കാർ ശ്രമിക്കുന്നതായാൽ ദുർയ്യോധനാധികൾക്ക് പാണ്ഡവൻമാരിൽ ദ്വേശംതോന്നിയത് മനുഷ്യസഹജമാണെന്നറിയുന്നതാണ്. തന്റെ സഹോദരനേയും തന്നേയും തന്റെ അച്ഛൻ മടിയിലിരുത്തിയില്ലെന്നുള്ള സംഗതിയല്ലേ ധ്രവനെ തപസ്സിന്നായച്ചത്? ഇതുകൾകൊണ്ടൊന്നും  ദുർയ്യോധനനേയൊ അയാളുടെ കൂട്ടുക്കാരേയൊ

അവരുടെ പ്രവൃത്തികളേയൊ ആകമാനം നന്നാക്കുവാൻ ശ്രമിക്കുക്കുകയല്ല ചെയ്യുന്നത്. അവരുടെ പിന്നീടുണ്ടായിരുന്ന പ്രവൃത്തികൾ കാർയ്യകാരണസഹിതം പരീക്ഷിക്കുന്നതായാൽ അങ്ങിനെയല്ലതെ വരുവാൻ തരമില്ലെന്നും, അതിന്ന് യഥാർത്ഥമായ ഉത്തരവാദികൾ അവരെ വളർത്തിവന്നവരായിരുന്നുവെന്നും കാണിക്കുക മാത്രമാണ് ചെയ്യുന്നത്. തന്നെ ചെറുപ്രായത്തിൽ ചില്ലറ സാമാനങ്ങൾ കക്കുവാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/34&oldid=163141" എന്ന താളിൽനിന്ന് ശേഖരിച്ചത്