൬ | മാടമഹീശശതകം | |
മുന്നേ'മൂഴിക്കുളത്തു'ള്ളൊരു ഗുണനിധിയാ-
കുന്ന 'കുഞ്ഞുണ്ണിനമ്പ്യാ-
രെ'ന്നേറ്റം കേൾവികേട്ടുള്ളൊരു നൃപഗുരുവും
ഹന്ത! രാജാന്തികത്തിൽ
നന്ദ്യാ വൎത്തിച്ചിരുന്നൂ നലമൊടു പുനരാ-
വൻപനാം നമ്പിയാരും
ചെന്നാബ്ബാലന്നു വേണ്ടുന്നവ സപദി പഠി-
പ്പിച്ചു തന്നിച്ഛ പോലെ. ൨൬
മുറയ്ക്കാദ്യപാഠം മുതൽക്കത്ര കാവ്യം
വരെക്കും പഠിപ്പിച്ചിതാപ്പാണിഘന്മാർ
ഗുരുക്കൾക്കു മോദം കുരുക്കുംവിധത്തിൽ-
ത്തെരുക്കെൎന്നതെല്ലാം പഠിച്ചാൻ കുമാരൻ. ൨൭
ഉരുതരഘോഷമൊടപ്പോൾ
തിരുമാടമ്പും കഴിഞ്ഞു, പിന്നീടും
വിരുതൻ രാജകുമാരൻ
പുരുമോദാൽത്താൻ തുടങ്ങി തൻ പഠനം. ൨൮
ശ്രീശേഷാംശാൽ ഭവിച്ചീടിന വിധമധികം
വൻപനാം 'കുംഭകോണം
ശ്രീശേഷാചാൎയ്യരേ'ത്താനഥ നിജഗുരുവാ-
യ്‌വെച്ചുടൻ കൊച്ചുഭൂപൻ
മോശം പറ്റാതെ താൻ സംഗ്രഹമതുമുതൽ നി-
സ്തൎക്കമായ്‌തൎക്കശാസ്ത്രം
ക്ലേശം ലേശം പെടാതങ്ങനെ ഝടിതി പഠി-
ച്ചീടിനാൻ പ്രൗഢശീലൻ. ൨൯
ഉദാരനാമഗ്ഗരുവിങ്കൽ നിന്നഹോ!
'ഗദാധരീയം'വരെയാക്കുമാരകൻ
മുദാ പഠിച്ചാനഥ തൎക്കമൊക്കെയും
തദാ പരം തീൎത്തിതു തൎക്കവും ക്ഷണം. ൩൦
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Devarajan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |