താൾ:Madamahee shathagam Manipravalm 1908.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മണിപ്രവാളംതന്മാനസത്തിലതികൌതുകഭാരമാൎന്നു
സന്മാനനീയമതി മാടമഹീമണാളൻ
നിൎമ്മായമേകി പുനരാശ്ശിശുവിന്നു 'രാമ-
വൎമ്മാ'
വിതെന്നു തിരുനാമമനല്പമോദാൽ.        

ആ ബാലകന്റെ തനുകാന്തി പരം നിരീക്ഷി-
ച്ചാബാലവൃദ്ധമളവറ്റ ജനങ്ങളെല്ലാം
ശ്രീബാലകൃഷ്ണമഹിതദ്യുതി കണ്ടു മുന്നം
ഗോപാലരെന്നവിധമന്നു തെളിഞ്ഞു പാരം.        ൧൦

തെളിവൊടു നിജപുത്രാസ്യേന്ദുസന്ദൎശനത്താ-
ലിളകിന ഹൃദയാനന്ദാബ്ധിവീചീകകദംബം
വെളിയിലിഹ വഴിഞ്ഞീടുന്ന മട്ടാൎന്ന ബാഷ്പ-
പ്രളയനിരയിലന്നാ പ്രാജ്ഞയാം രാജ്ഞി മുങ്ങി.        ൧൧

തനയവദനരാകാചന്ദ്രസൽക്കാന്തിമൂലം
ജനകഹൃദയമാകും ചന്ദ്രകാന്തം നിതാന്തം
അനഘതരമലിഞ്ഞിട്ടക്ഷിമാൎഗ്ഗേണ പാഞ്ഞ-
ങ്ങനവരതമൊലിച്ചൂ ഹൎഷബാഷ്പച്ഛലേന.        ൧൨

അക്ഷീണപ്രഭമാത്മജാസ്യവിധു ശോ-
  ഭിക്കെപ്പിതാക്കൾക്കെഴു-
ന്നക്ഷിദ്വന്ദ്വചകോരയുഗ്മമതുലം
  മുത്താൎന്നതെന്തത്ഭുതം?
ലക്ഷ്മീവത്വമെഴുന്നൊരാനൃപകമാ-
  രാസ്യേന്ദുഭാസ്സഞ്ജസാ
ലക്ഷിച്ചാസ്യസരോജഹാസമുളവായ്
  ലോകൎക്കതാണത്ഭുതം.        ൧൩

  ബാലചന്ദ്രനതുപോലെ ധരിത്രീ-
  പാലബാലനഴകോടനുവേലം

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Madamahee_shathagam_Manipravalm_1908.pdf/5&oldid=163128" എന്ന താളിൽനിന്ന് ശേഖരിച്ചത്