താൾ:Madamahee shathagam Manipravalm 1908.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മണിപ്രവാളം ൨൧കണ്ടങ്ങളും പുരയിടങ്ങളുമാകമാനാ
കണ്ടങ്ങെഴുത്തിനരചൻ പല ചട്ടമെല്ലാം
ഉണ്ടാക്കിയങ്ങനെ മുറയ്ക്കു രാജ്യ-
ത്തുണ്ടാക്കിടുന്നു മുതലൻപൊടു മുൻപിലേക്കാൾ.        ൯൬

സൎവ്വജ്ഞനാം നൃപതി നീതി നടത്തിടുമ്പോൾ
സൎവ്വത്രഭൂതിയുയരുന്നതിലെന്തു ചിത്രം?
ഗൎവ്വറ്റു പാരമുയരുന്നു തദീയരാജ്യേ
സൎവ്വൎക്കുമങ്ങനെ വിനീതിയതേ വിചിത്രം.        ൯൭

മുന്നേ താൻതന്നെ പാൎത്താൽപ്പുകഴധികമെഴും
  രാജപട്ടാഭിരാമൻ
പിന്നെന്തിന്നന്യനിപ്പോളൊരു സചിവനതാ-
  യുള്ള പട്ടാഭിരാമൻ
എന്നേവം ചിന്തചെയ്താനൃപമണി പുനരാ-
  ഹന്ത! തന്മന്ത്രിയേത്താൻ
തന്നേ സൽക്കാരപൂൎവ്വം സരസമിവിടെനി-
  ന്നാസ്ഥയാ യാത്രയാക്കി.        ൯൮

 മാനമെഴുന്നൊരു മിസ്റ്റർ
ബാനറജിക്കാ പ്രധാനസചിവന്റെ
 സ്ഥാനമൊടൊത്തു നരേശ്വര-
നൂനമതെന്യേ കൊടുത്തു തീട്ടൂരം.        ൯൯

ആ മന്ത്രീന്ദ്രനൊടൊത്തുചേൎന്നു സുഗുണം
  മെത്തുന്നൊരത്തമ്പുരാൻ
ക്ഷേമം തൽപ്രജകൾക്കുദിപ്പൊരു പരി-
  ഷ്കാരങ്ങളോരോതരം
ഈ മന്നിങ്കലനല്പമോദസഹിതം
  പേൎത്തും വരുത്തീടുവാൻ
കാമത്തോടു പരിശ്രമങ്ങൾ പലതും
  ചെയ്യുന്നിതിന്നും സദാ.        ൧൦൦

6 *


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Madamahee_shathagam_Manipravalm_1908.pdf/23&oldid=163123" എന്ന താളിൽനിന്ന് ശേഖരിച്ചത്