താൾ:Madamahee shathagam Manipravalm 1908.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മണിപ്രവാളം ൧൭ എന്നോരോന്നോതിയൎത്ഥിച്ചഥ സപദി മഹാ-
  ഭാഗനാം ഭാഗിനേയൻ-
 തന്നോടും തൻസഗൎഭ്യന്നോടുമരിയ മഹ
  മാതൃഭൂത്യാദിയോടും
 മന്നോർമന്നൻ പുറപ്പെട്ടഴകെഴുമൃഷിനാ-
  ഗക്കുളം പൂക്കു ശൎവ്വൻ-
 തന്നോമൽത്തൃപ്പദാബ്ജം തെളിവിനൊടു നമി-
  ച്ചാസ്ഥയാ യാത്രയായാൻ.        ൭൯

 പാട്ടിൽപ്പെട്ടവരൊത്തുചേൎന്നു നൃവരൻ
  തീവണ്ടിയേറീട്ടു തൻ-
 നാട്ടില്പെട്ടൊരിടങ്ങളല്ല ചെറുവ-
  ണ്ണൂരും കടന്നഞ്ജസാ
 കാട്ടുപ്പാടിയുമാശു തൃപ്പതിയതും
  ശ്രീതുംഗഭദ്രാദിയും
 കോട്ടപ്പാടു പെടാതെ കണ്ടു സരസം
  പൂനാവുമൂനം വിനാ.        ൮൦

 ബമ്പാപ്പട്ടണമാശു പുക്കു സകലം
  വീക്ഷിച്ചു ദാക്ഷിണ്യവാൻ
 തൻപാൎശ്വത്തിലണഞ്ഞ ശാസ്ത്രികളെ മാ-
  നിച്ചങ്ങയച്ചിട്ടുടൻ
 കുമ്പാശങ്ക വെടിഞ്ഞു നാസികയിലും
  കെല്പിൽജ്ജബൽപ്പൂരിലും
 വൻപാൎന്നൊരു നൃപൻ പ്രയാഗയതിലും
  ചെന്നെത്തി പിന്നെത്തദാ.        ൮൧

 ഒന്നിച്ചേവരുമൊത്തുചേൎന്നു പുനരാ-
  ത്തൃക്കാശി പുക്കാശു താൻ
 നന്ദിച്ചൻപൊടു ചെയ്തു ഗംഗയിലുടൻ
  സ്നാനാദി ദാനാന്വിതം

5 *


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Madamahee_shathagam_Manipravalm_1908.pdf/19&oldid=163118" എന്ന താളിൽനിന്ന് ശേഖരിച്ചത്