താൾ:Madamahee shathagam Manipravalm 1908.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മണിപ്രവാളം ൧൫  ഒരുകൊല്ലം മുഴുവനുമ-
 ങ്ങുരുതരഭക്ത്യാ മുറയ്ക്കു ദീക്ഷിച്ച്,
  തിരുമാസം പൊടിപൊടിയായ്
 നിരുപമഘോഷം നടത്തിനാൻ നൃവരൻ.        ൬൯

  ലാക്കിനൊടൊത്തു ദിവാൻപണി
 ലേക്കിഹ മോദാൽ മുഴുക്കെയൊരുകൊല്ലം
  നോക്കിയ ശേഷം മുൻസ്ഥിതി-
 യാക്കിയയാളേയയച്ചു നൃപതീന്ദ്രൻ.        ൭൦

കേമനായുള്ള പട്ടാഭിരാമനാമൊരു രായരേ
ശ്രീമാടഭൂമിപൻ പിന്നെ സ്വാമാത്യവരനാക്കിനാൻ.        ൭൧

 ആ മന്ത്രിവൎയ്യനൊടുമൊത്തഥ രാജ്യകാൎയ്യം
 കേമന്തനിച്ചിഹ നടത്തി നരാധിനാഥൻ
 ക്ഷാമന്തരിമ്പുമണയാതെ മഹീതലത്തിൽ
 ക്ഷേമന്തഴച്ചു നിതരാം പുനരദ്ദശായാം.        ൭൨

 മണ്ടിനടന്നു വലഞ്ഞിടുവോൎക്കുൾ-
 ത്തണ്ടിലെഴുന്നൊരു താപമൊഴിപ്പാൻ
 പണ്ടിവിടത്തിൽ വരാത്തൊരു നൽത്തീ-
 വണ്ടിയതിങ്ങു വരുത്തി നരേന്ദ്രൻ.        ൭൩

 പിന്നെയും പല പരിഷ്കൃതി രാജ്യ-
 ത്തുന്നതിക്കുതകിടുമ്പടിയെല്ലാം
 സന്നയത്തൊടു നടത്തി മുറയ്ക്കാ
 മന്നവൻ സുഖമൊടൊത്തു വസിച്ചാൻ.        ൭൪

 മങ്ങാതക്കാലമേ താൻ പിതൃജനഗതിയു-
  ണ്ടാക്കുവാൻ ലാക്കു നോക്കി-
 ഗ്ഗംഗാസ്നാനം ഗയാശ്രാദ്ധവുമഴകിൽ നട-
  ത്തീടുവാനൂഢമോദം

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Madamahee_shathagam_Manipravalm_1908.pdf/17&oldid=163116" എന്ന താളിൽനിന്ന് ശേഖരിച്ചത്