താൾ:Kundalatha.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

രും കിടയുമിട്ടു് പായുന്നതിനിടയിൽ വേടൻ പിന്നോക്കം തിരിഞ്ഞു് ആനയെ ചൊടിപ്പിക്കുവാൻ ഒരു വടി നീട്ടിക്കാണിച്ചികൊടുക്കുന്നു. കുതിര നില്ക്കാതെ പായുന്നു. ആന വേടനെ അടുക്കുന്തോറും അതിധീരനായ ആ വേടന്റെ ജീവനെക്കുറിച്ചു കാണികൾക്കെല്ലാവർക്കും പേടി തുടങ്ങി. ഇതിനിടയിൽ ആനയുടെ പിന്നാലെ വെട്ടുകത്തി ഊരിപ്പിടിച്ചുകൊണ്ടു് രണ്ടു വേടന്മാർ പാളിപ്പതുങ്ങിയടുത്തുകൂടുന്നതു് എല്ലാവർക്കും കാണുമാറായി. ആനമാത്രം അവരെ കണ്ടില്ല. കഷ്ടം! വേടനെ പിടിച്ചുപിടിച്ചു എന്ന് എല്ലാവർക്കും തോന്നിയപ്പാഴേക്കു് ആന പൊടുന്നനെ പിന്നോക്കം ഇരുത്തുന്നതു കണ്ടു. നോക്കിയപ്പോൾ പിന്നാലെ വന്നിരുന്ന ഒരു വേടൻ മുഴങ്കാലിന്റെ പിൻഭാഗത്തുള്ള വലിയ പാർഷികസ്നായുവിനെ വെട്ടിമുറിക്കയാൽ ആനയ്ക്കു പിന്നെ ഒരടിവയ്ക്കുവാൻ നിവൃത്തിയില്ലാതായി വീണതാണെന്നു പ്രത്യക്ഷമായി. രണ്ടു കാലിന്മേൽനിന്നും രക്തം ധാരാളമായി ഒലിക്കുകയാൽ ആന മോഹലാസ്യപ്പെട്ടുകിടന്നു. വേടന്മാർക്കു് ജയംകൊണ്ടു വളരെ സന്തോഷം, ആനയ്ക്കു അതി കഠിനമായ മരണം.

ആന വീണ ഉടനെ, അതിന്റെ മുമ്പിൽ സാഹസമായി ഓടിച്ചുവന്നിരുന്ന കുമാരനെ കാത്തുനിന്നിരുന്ന ആ രണ്ടാളുകളും അടുത്തുചെന്നു് സന്തോഷത്തോടുകൂടി ആലിംഗനംചെയ്തു. പിന്നെ അല്പനേരം ആനയുടെ വ്യസനകരമായ അവസാനം കണ്ടു ഖിന്നന്മാരായി നിന്നു് മൂന്നപേരുംകൂടി തങ്ങളുടെ ഭവനത്തിനു നേരിട്ടു കുതിരകളെ നടത്തുകയും അവരുടെ ആൾക്കാരായ പലരും അവരുടെ പിന്നാലെ തന്നെ പോകയുംചെയ്ത.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/16&oldid=214295" എന്ന താളിൽനിന്ന് ശേഖരിച്ചത്