താൾ:Kulastreeyum Chanthapennum Undayathengane.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പെണ്ണരശുനാടോ? കേരളമോ?


മരുമക്കത്തായികളായിരുന്ന മലയാളികൾക്കിടയിൽ സ്ത്രീകൾ വളരെ സ്വതന്ത്രരായിരുന്നുവെന്ന അവകാശവാദം നാം സാധാരണ കേൾക്കാറുള്ളതാണ്. വിവാഹം, സ്വത്തവകാശം എന്നീ രണ്ടുകാര്യങ്ങളിൽ മരുമക്കത്തായം പിന്തുടർന്നിരുന്ന സമുദായങ്ങളിലെ സ്ത്രീകൾക്ക് ആനുകൂല്യമുണ്ടായിരുന്നുവെന്ന് നമുക്കറിയാം. എന്നാൽ ഇതുകൊണ്ടുമാത്രം കേരളം 'പെണ്ണരശുനാടാ'യിരുന്നുവെന്ന് പറയാനൊക്കുമോ? ദൈനംദിനജീവിതത്തിന്റെ ഭാരം മേലാളസ്ത്രീകൾക്ക് കുറവായിരുന്നോ? മാത്രമല്ല, വരേണ്യസ്ത്രീകളുടെ അനുഭവത്തെമാത്രം കണക്കാക്കുന്ന രീതി തീർച്ചയായും ചരിത്രരചനയിൽ ആശാസ്യമല്ല. കീഴാളസ്ത്രീകളുടെ അനുഭവങ്ങൾകൂടി കണക്കാക്കിയാൽ 'സ്ത്രീസ്വാതന്ത്ര്യ'ത്തെ പരമ്പരാഗതമായി പോഷിപ്പിച്ച സമൂഹം' എന്ന പേരിന് നാം അർഹരല്ലെന്നു കാണാം.


'ജന്മഭേദവ്യവസ്ഥ'യിലെ സ്ത്രീകൾ

'സ്ത്രീകൾ ഭരിക്കുന്ന നാട്' എന്ന് ഇന്ന് കേരളത്തെ ആരെങ്കിലും വിശേഷിപ്പിച്ചാൽ ആ വ്യക്തിക്ക് തീരെ അറിവില്ലെന്നേ നാം വിചാരിക്കൂ. പക്ഷേ പണ്ട്, അതായത് പത്തൊമ്പതാം നൂറ്റാണ്ടിൽ, കേരളത്തിന് 'പെണ്ണരശുനാട്' അഥവാ 'പെൺഭരണം നിലവിലുള്ള നാട്' എന്നു പേരുണ്ടായിരുന്നു. മരുമക്കത്തായ കുടുംബരീതികൾ സ്ത്രീകൾക്കനുവദിച്ചിരുന്ന ചില തെരഞ്ഞെടുപ്പുകളെക്കുറിച്ചായിരിക്കാം


31


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/31&oldid=162904" എന്ന താളിൽനിന്ന് ശേഖരിച്ചത്