താൾ:Kulastreeyum Chanthapennum Undayathengane.djvu/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂലമായി കോടതിവിധിയുണ്ടായി. അവർക്ക് തറവാട്ടിൽനിന്നു മാറി കുടുംബത്തിന്റെ കളപ്പുരകളിലൊന്നിലേക്കു മകനോടൊപ്പം മാറിത്താമസിക്കാൻ അനുമതി ലഭിച്ചുവെന്നും തറവാട്ടിൽനിന്നു തുടർന്നും ജീവനാംശം ലഭിക്കാൻ അനുവാദമുണ്ടായിയെന്നും ചരിത്രകാരിയായ ജി. അരുണിമ പറയുന്നു. പക്ഷേ, ഈ പ്രവണത നീണ്ടുനിന്നില്ല - കാരണവർ തറവാട്ടംഗങ്ങളുടെ മുഴുവൻ രക്ഷാധികാരിയാണെന്ന് ബ്രിട്ടിഷ് കോടതികൾ വാദിച്ചുതുടങ്ങി. കാരണവസ്ഥാനത്തേക്ക് തറവാട്ടിലെ തലമൂത്ത സ്ത്രീ അർഹയാകുന്നില്ലെന്നുംവന്നു. രാജകുടുംബങ്ങളിലൊഴിച്ച് മറ്റു മരുമക്കത്തായകുടുംബങ്ങളിലൊന്നും മൂത്തസ്ത്രീ ഈ സ്ഥാനത്തിനർഹയല്ലെന്ന തീർപ്പാണ് 1870കളിലുണ്ടായതെന്ന് ജി. അരുണിമ നിരീക്ഷിക്കുന്നു.

കീഴാളസ്ത്രീകളുടെ ചെറുത്തുനിൽപ്പുകളെക്കുറിച്ചു പറയുമ്പോൾ സാധാരണ നാടൻപാട്ടുകളെയും പഴങ്കഥകളെയുമാണ് നാം ആശ്രയിക്കാറ്.

മാറുമറയ്ക്കൽകലാപത്തിന്റെ രേഖകളിൽ കീഴാളസ്ത്രീകളുടെ ചെറുത്തുനിൽപ്പുകൾ മിന്നിമറയുന്നുമുണ്ട്. എന്നാൽ ഈ വിഷയത്തെക്കുറിച്ച് വളരെക്കുറച്ചു വിവരമേ ചരിത്രപഠനങ്ങളിലുള്ളു. ഒരുകാര്യം ഏറെക്കുറെ ഉറപ്പോടെ പറയാൻ കഴിയും. കീഴാളസ്ത്രീകളുടെ ചെറുത്തുനിൽപ്പ് ജാതീയമായ ഉച്ചനീചത്വത്തിനെതിരെകൂടിയായിരുന്നു. തെക്കൻതിരുവിതാംകൂറിലെ നായർചട്ടമ്പികളെ വെല്ലുവിളിച്ചുകൊണ്ട് കുപ്പായവും മേൽവസ്ത്രവും ധരിക്കാൻ തയ്യാറായ ചാന്നാർ സ്ത്രീകൾ, അയ്യൻകാളിയുടെ ആഹ്വാനംകേട്ട് കല്ലയുംമാലയും പൊട്ടിച്ചെറിഞ്ഞ പുലയസ്ത്രീകൾ, വൈകുണ്ഠസ്വാമി, പൊയ്കയിൽ അപ്പച്ചൻ മുതലായ ഗുരുക്കന്മാരുടെ ജാതിവിരുദ്ധ ആശയങ്ങളെ ഉൾക്കൊണ്ട് വെള്ളവസ്ത്രം ധരിക്കാൻ തയ്യാറായ കീഴാളവനിതകൾ - ഇവരെല്ലാം ജാത്യാധികാരത്തിന്റെ പിൻബലമുണ്ടായിരുന്ന പുരുഷാധികാരത്തോടാണ് മല്ലടിച്ചത്. അതേസമയം സ്വന്തം കുടുംബങ്ങൾക്കുള്ളിലും കീഴാളസ്ത്രീകൾ സ്വന്തം അധികാരങ്ങൾക്കുവേണ്ടി സജീവമായിത്തന്നെ പോരാടിയിരുന്നു. പുരുഷന്മാരോടൊപ്പം അദ്ധ്വാനിക്കുകയും പൊതുവിടങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്ന അവരുടെ കുടുംബങ്ങളിൽ സ്ത്രീകൾ പുരുഷന്മാരോട് എതിർത്തുനിൽക്കാൻ മടികാണിച്ചിരുന്നില്ലെന്ന് അക്കാലത്തെ മിഷണറിലേഖകരും നരവംശശാസ്ത്രജ്ഞരും രേഖപ്പെടുത്തിയിട്ടുണ്ട്!

സമുദായപരിഷ്ക്കർത്താക്കൾ, പൊതുവെ, സ്ത്രീകളെ രണ്ടുതരം സമരങ്ങളിലേക്കാണ് ആനയിച്ചത്. ഒന്ന്, സമുദായത്തിനുള്ളിൽ അരങ്ങേറിയവ; രണ്ട്, സമുദായത്തിനുവേണ്ടി പൊതുരംഗത്തു


217


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/217&oldid=162858" എന്ന താളിൽനിന്ന് ശേഖരിച്ചത്