താൾ:Kulastreeyum Chanthapennum Undayathengane.djvu/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുപുതിയ സാഹിത്യം,
പുതിയ കല,
പുതിയ സ്ത്രീത്വം


മലയാളസാഹിത്യരംഗത്തും കലാപ്രവർത്തനങ്ങളിലും സ്ത്രീകൾക്ക് ദൃശ്യത കൂടുതലുണ്ടെന്നത് സത്യംതന്നെ. പ്രത്യേകിച്ച്, സമകാലീനസാഹിത്യരംഗത്ത് കഴിവുറ്റ നിരവധി എഴുത്തുകാരികൾ വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു. കേരളത്തിൽ സ്ത്രീപക്ഷരാഷ്ട്രീയം ശക്തമായി ഉന്നയിക്കപ്പെട്ട ഏക ബൗദ്ധികയിടം സാഹിത്യമാണെന്ന വസ്തുതയോടു ചേർത്തുവേണം ഇതിനെ കാണാൻ. എഴുത്തുകാരികളിൽ പലരും 'പെണ്ണെഴുത്ത്' - അഥവാ സ്ത്രീപക്ഷസാഹിത്യരചന - തങ്ങൾക്ക് ആവശ്യമില്ലാത്ത ആശയമാണെന്നു പ്രഖ്യാപിച്ചെങ്കിലും ആ ചർച്ചയിലൂടെ തുറന്നുകിട്ടിയ ഇടത്തെ ഏറ്റവും ഫലപ്രദമായരീതിയിൽ അവർ ഉപയോഗപ്പെടുത്തിയെന്നതാണ് നേര്. എന്നാൽ ഈ നേട്ടം വളരെക്കാലത്തെ പരിശ്രമത്തിനും ചെറുത്തുനിൽപ്പിനുംശേഷം കൈവന്ന ഒന്നാണെന്ന വസ്തുത മറക്കാനാവില്ല.


'ഉത്തമസ്ത്രീത്വ'വും കലാവാസനയും

ഇന്ന് കേരളത്തിൽ പേരും പ്രശസ്തിയുംനേടിയ സ്ത്രീകളുടെ കണക്കെടുത്താൽ അതിൽ മുൻനിരക്കാർ സിനിമാനടികളും പാട്ടുകാരികളും പിന്നെ എഴുത്തുകാരികളുമായിരിക്കും. രാഷ്ട്രീയത്തിലും സാമൂഹ്യപ്രവർത്തനങ്ങളിലുമുള്ളവർ ഇവരുടെ പിന്നിലായിരിക്കാനാണ് സാദ്ധ്യത. സ്ത്രീകൾക്ക് പൊതുദൃശ്യത കുറെയൊക്കെ കിട്ടിയിരിക്കുന്നത് കലാസാഹിത്യരംഗങ്ങളിലാണെന്ന് ഇതിൽനിന്ന്


169


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/169&oldid=162804" എന്ന താളിൽനിന്ന് ശേഖരിച്ചത്