താൾ:Kulastreeyum Chanthapennum Undayathengane.djvu/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സ്ത്രീകൾ അണിഞ്ഞൊരുങ്ങുന്നത് പുരുഷനെ ആകർഷിച്ച്, അയാളുടെ കണ്ണുകളെ പ്രീതിപ്പെടുത്തി, കരളിൽ മോഹംജനിപ്പിക്കാനാണെന്നതിനു സംശയാതീതമായ തെളിവുകളില്ല. പരോക്ഷമായി ആ ഉദ്ദേശ്യം ഉണ്ടായിരിക്കാമെന്നു പറയാനേ നിവൃത്തിയുള്ളൂ. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, സ്ത്രീകൾ മാത്രമുള്ള സ്ഥലങ്ങളിൽ അവരുടെ അലങ്കാരനിഷ്ക്കർഷ കൂടുകയാണ്, കുറയുകയല്ല പതിവ്. കാഴ്ചക്കാരിയുടെ കണ്ണു കലുഷമാവുകയും കരൾ പുകയുകയും ചെയ്യിക്കാൻകഴിഞ്ഞാൽ സ്വപ്രവൃത്തി സഫലമായെന്ന കൃതാർത്ഥതയാണ് ആ വേഷഭൂഷകൾക്കുപിന്നിൽ...

('പുരുഷന്മാരില്ലാത്ത ലോകം', 1958)



എന്നാൽ ആദ്യകാലസ്ത്രീവാദികളിൽ പലരും സ്ത്രീകളുടെ വസ്ത്രാലങ്കാരത്തെ വെറും പാഴ്വേലയായും സ്ത്രീയുടെ മനഃപരിഷ്ക്കാരത്തിന് വിരോധമായ പ്രവൃത്തിയായും പുച്ഛിച്ചുതള്ളിയപ്പോൾ സരസ്വതിയമ്മ അതിൽ ക്രിയാത്മകമായ സാദ്ധ്യതകൂടി കണ്ടുവെന്നകാര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്. നിലവിലുള്ള വസ്ത്രാലങ്കാരരീതികൾ പലതും സ്ത്രീയുടെ ആത്മാഭിമാനത്തെ നിന്ദിക്കുംവിധത്തിലുള്ളവയാണെന്ന് സരസ്വതിയമ്മ സമ്മതിച്ചെങ്കിലും, അങ്ങനെയല്ലാത്ത വസ്ത്രാലങ്കാരം സ്ത്രീകൾക്കു സാധിക്കുമെന്ന സൂചന അവർ ചില കഥകളിലൂടെ നൽകുന്നുണ്ട്. സ്ത്രീകൾക്ക് സ്വന്തം ശരീരത്തെക്കുറിച്ച് ആനന്ദിക്കാനും അഭിമാനിക്കാനുമുള്ള ഒരു മാർഗ്ഗമായി വസ്ത്രധാരണത്തെ മാറ്റാൻ കഴിയും - സ്വന്തം അഭിരുചിക്കും സൗന്ദര്യബോധത്തിനുമസരിച്ചുള്ള ഒരു പുതിയ വസ്ത്രാലങ്കാരം അവർക്കുണ്ടാക്കാൻ കഴിയും - ഇതാണ് 'ഒരുക്കത്തിന്റെ ഒടുവിൽ' (1946) എന്ന കഥയുടെ ഒരു സന്ദേശം. ഈ വസ്ത്രാലങ്കാരം, ഒരുപക്ഷേ, പുരുഷന്മാർക്ക് പിടിക്കില്ലായിരിക്കുമെന്നും സൗന്ദര്യംമാത്രമല്ല, സൗകര്യംകൂടി പരിഗണിച്ചുകൊണ്ടായിരിക്കും ഈ പുതിയരീതി രൂപപ്പെടുന്നതെന്നും അവർ സൂചിപ്പിക്കുന്നു. 'ഒരുക്കത്തിന്റെ ഒടുവിൽ' എന്ന കഥയിലെ വാസന്തി എന്ന യുവതി പുരുഷന്മാരെ ആകർഷിക്കാൻ ശ്രമിക്കാത്തവളാണ്. എങ്കിലും ഒരുക്കത്തിൽ അവൾക്കു താൽപര്യമുണ്ട് - സ്വന്തമായ സൗന്ദര്യബോധമുണ്ട്. 'നിത്യകന്യക' യ്ക്ക് ഒരുക്കംകൊണ്ടെന്തു പ്രയോജനം എന്നു ചോദിച്ചു കളിയാക്കുന്ന കൂട്ടുകാരിയോട് അവർ പറയുന്നു: 'പരാഗസംക്രമണംകൊണ്ട് ഫലമുണ്ടാകാത്ത ചെടികൾക്കും പ്രകൃതി ഭംഗിയുള്ള പൂക്കൾ കൊടുക്കുന്നതെന്തിന്? എന്തായാലും... എന്റെ ചില കൂട്ടുകാരികളെപ്പോലെ കുമ്മായവില്പനയുള്ള വീട്ടിലാണ് താമസമെന്ന് എന്റെ മുഖംകണ്ടാരും വിചാരിക്കാൻ ഞാനിടയാക്കാറില്ല.'


വസ്ത്രധാരണത്തിലെ ഇരട്ടസദാചാരം

1940കൾക്കുശേഷം കേരളത്തിലേക്ക് മറ്റു പ്രദേശങ്ങളിൽനിന്നുള്ള വസ്ത്രധാരണരീതികൾ എത്താൻതുടങ്ങി. ധാവണിയും പാവാടയും വടക്കേയിന്ത്യൻ സ്റ്റൈലിലുള്ള സാരി - ബ്ലൗസ് മുതലായവയ്ക്കും പ്രചാരം വർദ്ധിച്ചു. കേരളത്തിനു പുറത്തുപോയി പഠിച്ച സ്ത്രീകളാണ് പലപ്പോഴും ഇവയ്ക്കു പ്രചാരംനൽകിയത്. വസ്ത്രങ്ങളിലും അടിവസ്ത്രങ്ങളിലുമുണ്ടായ മാറ്റം വസ്ത്രധാരണത്തിനെ ചെലവേറിയ ഏർപ്പാടാക്കിമാറ്റി. സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും വസ്ത്രാഭിരുചികളിൽ വൻമാറ്റമാണ് ഈ കാലയളവിലുണ്ടായത്. പക്ഷേ, സ്ത്രീശരീരത്തിന്റെ അലങ്കരണവും പ്രദർശനവും 'കൂടുതൽ പാപകര'മാണെന്ന ഇരട്ട സദാചാരവാദം കൂടുതൽ ശക്തമായതേയുള്ളൂ. ഉദാഹരണത്തിന് 1950കളിൽ കൊല്ലം നഗരത്തിലെ കോളേജുകുമാരീകുമാരന്മാർ പൊതുവെ 'വേഷംകെട്ടി'നടന്നു സമയവും പണവും നശിപ്പിക്കുന്നവരാണെന്ന് പരാതിപ്പെട്ട ഈ ലേഖനം നോക്കുക - ആണിനേയും പെണ്ണിനേയും കുറ്റപ്പെടുത്തുന്നുവെങ്കിലും പെണ്ണിന്റെ 'വേഷംകെട്ടൽ' കൂടുതൽ അപകടമാണെന്നായിരുന്നു ലേഖികയുടെ അഭിപ്രായം:

വർഷംതോറും നമ്മുടെ കോളേജുകളിൽനിന്നും ആയിരക്കണക്കിനു ബിരുദധാരികൾ പുറത്തുവരുന്നുണ്ടല്ലോ. തെറ്റുകൂടാതെ ഇംഗ്ലീഷിൽ ഒരാപ്ലിക്കേഷൻ തയ്യാറാക്കാൻ കഴിവുള്ളവർ എത്രപേർ ഉണ്ടായിരിക്കും. [കോളേജിൽ പ്രവേശിച്ചാൽ] അതുവരെ കരിക്കട്ടപൊടിച്ചു പല്ലുതേച്ച ചെറുക്കന് toothpaste-ഉം ബ്രഷും വേണം. അലക്കിത്തേച്ച ഡ്രസ്സ് ദിവസംതോറും മാറണം... [കോളേജുകുമാരിമാർക്കാണെങ്കിൽ].. 'റവുക്ക'യൊന്നുമല്ല. അതാണ് ചോളി. എന്തിനമ്പരക്കുന്നു. പൊതിഞ്ഞുവയ്ക്കപ്പെടേണ്ട അവയവങ്ങൾ അല്പാല്പമായി കാഴ്ചക്കാരെ ഒളിഞ്ഞുനോക്കേണ്ട ആവശ്യവും അവരുടെ 'ഫാഷനി'ൽ ഉൾപ്പെട്ടതാണ്.

(കുഞ്ഞുകുട്ടി, കേരളപുരം, 'സംസ്ക്കാരത്തിന്റെ പോക്ക്', കൗമുദി ആഴ്ചപ്പതിപ്പ് 5(49), 1955)


അതായത്, 1950കളായപ്പോഴേക്കും കേരളത്തിൽ നല്ലൊരുവിഭാഗം സ്ത്രീകളും മാറുമറച്ചുകഴിഞ്ഞുവെങ്കിലും സ്ത്രീശരീരത്തിനുമേലുള്ള 'യുദ്ധം' തുടർന്നുവെന്ന് സാരം. മാറുമറച്ചാലും അതു 'സഭ്യമായ' രീതിയിലാണല്ലോ മറച്ചിട്ടുള്ളത് എന്ന അന്വേഷണം വീണ്ടും തുടർന്നു! 'സഭ്യ'മായി അംഗീകരിക്കപ്പെടാത്ത രീതിയിൽ മാറുമറച്ച സ്ത്രീയെ നിലയ്ക്കുനിർത്താനുള്ള ശിക്ഷാനടപടികൾക്കായി പ്രാധാന്യമെന്നുമാത്രം! കേരളത്തിലെ സ്ത്രീകൾ


145


സ്ത്രീശരീരത്തിനു ചുറ്റും നടന്ന യുദ്ധങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/145&oldid=162778" എന്ന താളിൽനിന്ന് ശേഖരിച്ചത്