Jump to content

താൾ:Kulastreeyum Chanthapennum Undayathengane.djvu/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മാറുന്ന
മാതൃത്വം


കുടുംബത്തിന്റെ നെടുംതൂണെന്ന് എല്ലാവരും സമ്മതിക്കുന്ന മാതൃത്വം, പക്ഷേ, യഥാർത്ഥജീവിതത്തിൽ വേണ്ടത്ര മാനിക്കപ്പെടുന്നുണ്ടോ? അമ്മയാവുകയെന്ന അനുഭവം വളരെ ആനന്ദകരമാണെന്നു നാം പറയുമ്പോഴും അതു പലപ്പോഴും ആശങ്കനിറഞ്ഞ, യാതനാപൂർണ്ണമായ അനുഭവമായിത്തീരുന്നതെന്തുകൊണ്ട്? കുട്ടികളെ വളർത്താനുള്ള പരമ്പരാഗതരീതികളെ തള്ളിക്കളഞ്ഞുകൊണ്ടാണ് നവീനമാതൃത്വാദർശം ഇവിടെ രംഗപ്രവേശംചെയ്തത്. ആധുനികവിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ ആദ്യതലമുറ പുതിയ മാതൃത്വാദർശത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് സൂക്ഷ്മമായി ആലോചിക്കുകയും ചെയ്തിരുന്നു. പക്ഷേ, സ്ത്രീകളുടെ സുരക്ഷിതത്വത്തിന് കൃത്യമായ ഉറപ്പൊന്നും നൽകാത്ത, ആധുനിക കുടുംബത്തിന്റെ ഇടുങ്ങിയ താൽപര്യങ്ങൾക്കുള്ളിൽ തളയ്ക്കപ്പെട്ട ഒരു മാതൃത്വാദർശമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടതും പ്രയോഗത്തിൽവന്നതും.


'അമ്മ'യ്ക്കും മാറ്റമോ?

"പോറ്റമ്മ എത്ര ചമഞ്ഞുവന്നാലും പെറ്റമ്മയാവില്ല' എന്ന പഴഞ്ചൊല്ല് കേൾക്കാത്ത മലയാളികൾ കുറയും. പ്രസവിച്ച അമ്മയുടെ സ്നേഹത്തിനൊപ്പമെത്തുന്ന ഒന്നുംതന്നെയില്ലെന്ന അർത്ഥമാണ് നാം ഇതിന് സാധാരണ കൽപ്പിക്കാറ്. 'അമ്മ' എന്ന ആദർശരൂപത്തിന് കാലത്തിന് അതീതമായ പ്രസക്തിയാണ് നാം കൽപ്പിക്കാറ്. എന്തെല്ലാം മാറിയാലും മാറാത്ത ഒന്നാണ് 'മാതാവ്' എന്ന സങ്കൽപ്പം എന്നു നമ്മൾ കരുതുന്നു.


113


"https://ml.wikisource.org/w/index.php?title=താൾ:Kulastreeyum_Chanthapennum_Undayathengane.djvu/113&oldid=162743" എന്ന താളിൽനിന്ന് ശേഖരിച്ചത്