Jump to content

താൾ:Kristumata Nirupanam.djvu/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

1492-ആം വർ‌ഷം മാർച്ചുമാസത്തിൽ സ്പെയിൻ ദേശത്തിലെ ക്രിസ്തുരാജാവ് അനേകനൂതന ചട്ടങ്ങളെ ഏർപ്പെടുത്തി ക്രിസ്തുമതത്തിൽ ചേരാത്തവരായ പുരു‌ഷന്മാർ, സ്ത്രീകൾ, കുട്ടികൾ, വൃദ്ധന്മാർ, ഏഴകൾ, ധനവാന്മാർ മുതലായ എല്ലാ യഹൂദന്മാരും ജൂലായി മാസത്തിനകം ദിക്കുവിട്ടു പൊയ്ക്കൊള്ളണമെന്നും പോകുമ്പോൾ പൊൻ, വെള്ളി മുതലായ സ്വത്തുക്കളെ ഒന്നിനെയും കൊണ്ടുപൊയ്ക്കൂടാ എന്നും വർദ്ധകചരക്കുകളേയോ പാത്രങ്ങളേയോ എടുത്തു കൊണ്ടുപോകാം എന്നും മറ്റും ആയിരുന്നു. യഹൂദന്മാർ അപ്രകാരം എല്ലാ സ്വത്തുക്കളേയും കൈവിട്ടു സ്വദേശത്തു നിന്നു പോകുമ്പോൾ അവിടെ ഉണ്ടായിരുന്ന അനേകപാതിരിമാർ *ബഹുരാഗമായിട്ട്[1] വീഥികളിൽ നിന്നുംകൊണ്ട് യഹൂദന്മാർക്ക് ഒരു വിധത്തിലും ഉപകാരം ചെയ്തുപോകരുതെന്നു പ്രസംഗിച്ചു. ടി. ജൂലായിമാസം വന്നപ്പോൾ എല്ലായിടത്തും യഹൂദന്മാരുടെ നിലവിളിഘോ‌ഷംതന്നെ ആയിരുന്നു. അവർ ഉച്ചത്തിൽ വിളിച്ചുകരഞ്ഞുകൊണ്ട് പോകുമ്പോൾ ഉപകാരം യാതൊന്നും ഇവർക്കു ചെയ്തു പോകരുതെന്ന് പിന്നെയും കല്പന പുറപ്പെടുവിച്ചു. ആഹാരമില്ലാതെയും, കുടിക്കുന്നതിനു ജലമില്ലാതെയും, അനേകായിരം ജനങ്ങൾ മരിച്ചു.

1502-ആം സംവത്സരം ഫെബ്രുവരിമാസത്തിൽ സ്പെയിൻ ദേശത്തു ഈർഡിതാൻസ് എന്ന രാജാവ് തന്റെ രാജ്യത്തു ബഹുകാലമായിട്ടു കുടിപാർത്തിരുന്നവരായ തുലുക്കന്മാരിൽ ക്രിസ്ത്യന്മാരാകുവാൻ കഴികയില്ല എന്നു പറഞ്ഞ മുപ്പതുലക്ഷം പേർ ഏപ്രിൽ മാസത്തിനുമുമ്പ് ദിക്ക് വിട്ടു പൊയ്ക്കൊള്ളമെന്നും അവരുടെ പൊൻ, വെള്ളി മുതലായ യാതൊരുവകകളെയും എടുത്തുകൊണ്ടുപോകരുതെന്നും മറ്റ് അനേക അന്യായ ചട്ടങ്ങളെ നിർമ്മിച്ചുംകൊണ്ട് അവരെ നാടുകടത്തിക്കളഞ്ഞു.

6-ആറാം നൂറ്റാണ്ടുവരെയും ഇംഗ്ലീ‌ഷുകാർ ക്രിസ്ത്യന്മാരായിട്ടില്ലായിരുന്നു; എന്നു തന്നെയുമല്ലാ ക്രിസ്ത്യന്മാരെ കണ്ടാൽ ദേ‌ഷ്യപ്പെട്ടു പുച്ഛിച്ചു സംസാരിക്കുകയും കൂടി ചെയ്യുമായിരുന്നു. ഇങ്ങനെയിരിക്കുമ്പോൾ ഇംഗ്ലണ്ടിൽ കെന്റ് എന്ന സ്ഥലത്ത് രാജാവായിരുന്ന എതെൽബെർട്ട് എന്നവൻ പാരീസ് ദേശത്തെ

ക്രിസ്ത്യരാജപുത്രിയായ ബെർതാ എന്നവളെ വിവാഹം ചെയ്തു. അവൾ വരുമ്പോൾ ചില പാതിരിമാരെകൂടെക്കൊണ്ടുവന്ന് ഒരു പള്ളികെട്ടിച്ച് അവരെ അതിൽ പാർപ്പിച്ച് ആദരവോടുകൂടി രക്ഷിക്കുകയും തന്റെ പ്രിയനായ ഏതർബ്രട്ടനെ ക്രിസ്ത്യനാക്കുകയും ചെയ്തു. അതുഹേതുവായിട്ട് അവിടെയുള്ള ജനങ്ങളെയും ക്രിസ്ത്യന്മാരാക്കി. അക്കാലത്ത് ഇംഗ്ലണ്ടിൽ നാർത്തം ബ്രിയാ എന്ന ദേശത്തിലെ രാജാവ് മറ്റുള്ള എല്ലാ രാജാക്കന്മാരെക്കാളും

  1. ബഹുരാഗമായിട്ട് = അത്യാഹ്ലാദമായിട്ടു
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/99&oldid=162628" എന്ന താളിൽനിന്ന് ശേഖരിച്ചത്