താൾ:Kristumata Nirupanam.djvu/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യാത്തതും യാതൊരു പ്രയോജനമില്ലാത്തതും ആയ ഒരു നീതി വിധിയെ നിയമിച്ചു നടത്തിക്കയും ചെയ്തേച്ച് പിന്നെ വിചാരണകാലത്ത് ആ ആത്മാക്കളെ കുറ്റവാളികളാക്കിതീർക്കുന്നത് എന്തു നീതിയാണ്?

യഹോവാ ആത്മാക്കളെ അശുദ്ധന്മാരായിട്ടു സൃഷ്ടിച്ചില്ലാ എങ്കിൽ ആത്മാക്കൾ അശുദ്ധകാരണാദികളെ താന്താങ്ങളായിട്ട് ഉണ്ടാക്കിക്കൊണ്ടോ? അങ്ങിനെ ഉണ്ടാക്കിയില്ലാ എന്നുള്ളതിനു പ്രമാണമായിട്ടു കോപം മുതലായ ദുഃർഗ്ഗുണങ്ങളെല്ലാം ജനിച്ച ഉടനെ കാണപ്പെടുന്നല്ലോ. അവ ജന്മപാപം കൊണ്ടാകുന്നുവെങ്കിൽ ആദി ആത്മാവുചെയ്ത പാപം കൊണ്ടുണ്ടായി എങ്കിൽ ആ പാപം ചെയ്യുന്നതിനു കാരണമായ വിപരീതജ്ഞാനം ഉണ്ടായത് എങ്ങിനെ? ആകയാൽ ആത്മാക്കളെ അശുദ്ധന്മാരായിട്ടുതന്നെസൃഷ്ടിച്ചുവെന്നു തെളിവാകുന്നു.

യഹോവാ ഇന്നാർക്ക് ഇന്നപ്രകാരം നടത്തണനെന്ന് ആരംഭത്തിൽതന്നെ നിയമിച്ചില്ലാ എന്നു പറയുന്നുവെങ്കിൽ നടക്കാൻപോകുന്നവയെ നിയമിക്കാത്തപ്പോഴേ അവയെ അറിഞ്ഞുമിരിക്കയില്ലാ. അങ്ങനെയല്ല അറിഞ്ഞുതന്നെയിരിക്കും എങ്കിൽ നിയമിച്ചുമിരിക്കും. നിയമിച്ചിട്ടും അപ്രകാരം നടക്കാതെ തെറ്റിപ്പോയി എങ്കിൽ കർത്തൃത്വം ഇല്ലെന്നുവരും. അതുകൊണ്ടു യഹോവായുടെ നിയമപ്രകാരം അല്ലാതെ വേറെ ഒരുവിധത്തിലും ഒന്നും നടക്കുകയില്ല എന്നു സമ്മതിക്കേണ്ടതായിട്ടുതീരും.

ആകയാൽ അദ്ദേഹം തന്നത്താനെ ആത്മാവിനെയും അശുദ്ധതയെയും വിഷവൃക്ഷത്തെയും യാതൊരു പ്രയോജനവും ഇല്ലാതെ ഒരു വിധിയേയും പിശാചിനെയും നിർമ്മിച്ച് ഒടുക്കം തന്റെ ഈ വല്ലാത്ത ചെയ്വനക്ളെകൊണ്ടു പാപം ഉണ്ടായപ്പോൾ തന്റെ കുറ്റത്തെ അന്യന്മാരിൽ സ്ഥാപിക്കുകയും താൻ ദയവുള്ളവനെപ്പോലെ വെളിയിൽ കാണിക്കുന്നതിനുവേണ്ടി രണ്ടാമതും ആ പാപത്തെ തന്നിൽവഹിച്ചും താൻ വേദപ്പെടുന്നവനെന്നപോലെ ഭാവിക്കയും തന്നോടുകൂടിയ മനുഷ്യത്വത്തെ മാത്രം വേദനപ്പെടുത്തുകയും താൻ രക്ഷകനെന്നു പേരെടുത്തു കൊള്ളുകയും ചെയ്തുകൊണ്ട് ഒന്നും അറിയാത്തവനെയും ചെയ്യാത്തവനെയും പോലെ വന്ന് നീതിവിചാരണകഴിച്ച് ആത്മാക്കളെ കുറ്റവാളികളാക്കി തീർക്കുന്നതു മഹാ അനീതിയാണെന്നു കുഞ്ഞുങ്ങൾക്കുപോലും അറിയാവുന്നതാണ്. ആകയാൽ അദ്ദേഹം യാതൊരുത്തരേയും കുറ്റവാളികളാക്കി തീർപ്പാൻ ന്യായം ഇല്ലാ.

ക്രിസ്തുവുനെ ഒരുവൻ വിശ്വസിക്കാതെ ഇരിക്കുന്നതു പാപമാകുന്നുവെന്നു നിങ്ങൾ തന്നെത്താനെ പറകകോണ്ടും ക്രിസ്തു മുന്നുംപിന്നും ഉള്ള സകല പാപങ്ങൾക്കുമായിട്ടു പാടുപെട്ടു എന്നു കാണുകകൊണ്ടും വിശ്വസിക്കാത്തതായ പാപത്തിനും ക്രിസ്തു അനുഭവിച്ച വേദനതന്നെ പ്രാശ്ചിത്തമായിട്ടു തീരും. ആകയാൽ ക്രിസ്തു താൻ മാത്രം നരവേദന അനുഭവിക്കയല്ലാതെ മറ്റൂള്ളവരെയുംകൂടി അനുഭവിപ്പിക്കയെന്നുള്ളതുനീതിയാകയില്ല. ഇങ്ങനെ നിഗ്രഹാനുഗ്രഹത്തെക്കൂറിച്ച് വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു തെളിവായിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/60&oldid=162586" എന്ന താളിൽനിന്ന് ശേഖരിച്ചത്