താൾ:Kristumata Nirupanam.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യേശു തന്നത്താനെ മനു‌ഷ്യപുത്രനെന്ന് പറഞ്ഞുകൊണ്ട് സഞ്ചരിച്ചല്ലോ. അത് എന്താണ്? മനു‌ഷ്യനായവൻ താൻ മനു‌ഷ്യനാണെന്നു പറഞ്ഞുകൊണ്ടു നടക്കാറില്ലല്ലോ, അതുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞതുതന്നെ ഒരു വിശേ‌ഷമുണ്ടായിട്ടാണ് എന്ന് നിങ്ങളിൽ ചിലർ പറയുന്നുണ്ട്

ശരിതന്നെ അതിൽ വിശേ‌ഷമിരിക്കുന്നു. എന്തെന്നാൽ തച്ചനായ യേശു സാധാരണ അല്പതൊഴിലാളികളും പഠിപ്പില്ലാത്തവരുമായ ജനങ്ങളിൽ ചിലരെ കൈവശപ്പെടുത്തി, അവരോടു താൻ ദൈവപുത്രനാണെന്നും ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്നും പറഞ്ഞുകൊണ്ടു നടന്നതിന് വിരോധികളായ യഹൂദന്മാർ എവിടെവച്ചാണു കണ്ടുപിടിച്ച് തൊന്തരവു ചെയ്യുന്നതെന്നറിഞ്ഞില്ലാ എന്നിങ്ങനെ ഭയപ്പെട്ടു അതിലേയ്ക്കുപായമായിട്ടത്രേ മനു‌ഷ്യപുത്രനെന്നു പറഞ്ഞിട്ടുള്ളത്. ഇതുതന്നെയാണ് അതിൽ ഇരിക്കുന്ന വിശേ‌ഷം. യേശു ചില സമയങ്ങളിൽ യഹൂദന്മാരെ കണ്ട് ഒളിച്ചുകളഞ്ഞതുതന്നെയാണ് ഇതിലേയ്ക്കു ദൃഷ്ടാന്തവും.

(മത്തായി 16-അ. 27,28-വാ.)മനുഷ്യപുത്രൻ തന്റെ പിതാവിൻറെ മഹത്വത്തിൽ തന്റെ ദൂതന്മാരുമായി വരും. അപ്പോൾ അവൻ ഏവനും അവനവന്റെ പ്രവൃത്തിക്കു തക്ക പകരം നല്കും. മനു‌ഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതുകാണുവോളം മരണത്തെ ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ട് എന്ന് യേശു പറഞ്ഞിരിക്കുന്നു.

ഇതെന്തെന്നാൽ ബൈബിൾപ്രകാരം 1*1850 [1]സംവത്സരത്തിനു മുമ്പിൽ യേശുക്രിസ്തു ഈ ലോകത്തിൽ ഇരുന്നിരുന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ജനങ്ങളോട് നിങ്ങളിൽ ചിലർ ജീവനോടെ ഇരിക്കുമ്പോൾ തന്നെ ലോകത്തിന്റെ അവസാനകാലം വരുമെന്നു അപ്പോൾ ന്യായവിചാരണ ചെയ്യപ്പെടുമെന്നും അതിനെ അവർ കാണുമെന്നും അർത്ഥമാകുന്നു.

യേശു അപ്രകാരം പറഞ്ഞ സ്ഥിതിക്ക് അക്കാലത്തിരുന്നവരിൽ ചിലർ ഇപ്പോഴിരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ആയവർക്ക് കുറഞ്ഞപക്ഷം 1850 വയസ്സ് കാണണം. അത്രത്തോളം വയോധികന്മാർ ഇപ്പോഴില്ലാത്തതുകൊണ്ടും അവർ മരിച്ച് ഏകദേശം 1750 സംവത്സരമായിരിക്കുമെന്നുള്ളതുകൊണ്ടും ലോകാവസാനവും ന്യായവിചാരണകാലവും ഇനിയും ആയിട്ടില്ലാത്തതു യേശു ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന കാലഘട്ടം കൊണ്ടും യേശു വെറു നുണയാണ് പറഞ്ഞതെന്നുകൂടി നിശ്ചയിക്കാം.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 1* എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/40&oldid=162564" എന്ന താളിൽനിന്ന് ശേഖരിച്ചത്