Jump to content

താൾ:Kristumata Nirupanam.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാര്യങ്ങളെക്കുറിച്ചു വല്ലതും പറഞ്ഞിട്ടുള്ളതായി നിശ്ചയിച്ചുകൊണ്ടാലും ഇപ്പോൾ സാധാരണ കണിയാന്മാരും ചില കർണ്ണയക്ഷിസേവകന്മാരും ചില കോടാങ്കികളും അതുപോലെതന്നെ വരുംകാര്യങ്ങളെക്കുറിച്ചു പറഞ്ഞു വരുന്നത് പ്രത്യക്ഷമായിരിക്കകൊണ്ട് ആയത് ഒരു വിശേ‌ഷമായി കരുതിക്കൂടാ.

ജ്യോതിശ്ശാസ്ത്രം അസത്യവും ജ്യോത്സ്യന്മാർ മുതലായവർ കള്ളന്മാരും ആകുന്നു എങ്കിൽ, ഗ്രഹണം മുതലായവയെ ഇന്നപ്പോൾ എല്ലാമെന്നു മുൻകൂട്ടി കണ്ടുപിടിക്കകൊണ്ടും മനുഷ്യർക്ക്‌ ജാതകം നിർമ്മിക്കൽ തുടങ്ങിയുള്ളവ പ്രത്യക്ഷമായിരിക്കകൊണ്ട് ആ വാക്ക് അൽപ്പംപോലും സാധുവാകയില്ല.

ജ്യോത്സ്യന്മാർ ഇന്നപ്പോൾ എന്നു അറിയപ്പെട്ടിട്ടുള്ള സമയത്തുതന്നെയാണ് ലോകം അവസാനിക്കാൻ പോകുന്നതെന്നുള്ളതു പ്രത്യക്ഷാനുഭവം അല്ലാത്തതുകൊണ്ട് ആയതിനെ വിശ്വസിക്കയില്ല എങ്കിൽ ഗ്രഹപ്പിഴ സമയങ്ങൾ, മരണനാൾ, ക്ഷാമകാലം, ഗ്രഹണങ്ങൾ മുതലായവ ജ്യോത്സ്യന്മാർ ഇന്നപ്പൊഴെല്ലാമെന്നു പറഞ്ഞാൽ അതിൻവണ്ണം ഒത്തുവരുന്നതുകൊണ്ട് ലോകാവസാനസമയവും അവരുടെ കണക്കും പ്രകാരം ഒക്കുന്നതാണെന്നു വിശ്വസിക്കാൻ മാർഗ്ഗമിരിക്കെ ആയതിനെ വിശ്വസിക്കയില്ലെന്നും ബൈബിളിൽ പറയുന്ന ലോകാവസാനകാലത്തേയും ന്യായവിചാരണയേയും കുറിച്ചു പലവിധമായ തർക്കങ്ങളും തകരാറുകളും നേരിട്ടും വിശ്വസികത്തക്കതായ യാതൊരു കാരണവും പ്രത്യക്ഷാനുഭവവും ഇല്ലാതെയും ഇരുന്നിട്ടും ആയതിനെ വിശ്വസിക്കുന്നു എന്നു പറയുന്നത് എന്ത് അന്യായമാണ്? അല്ലാതെയും ദേവദൂതന്മാരും പുത്രനും കൂടെ അറികയില്ലെന്നു തുല്യമായിട്ടു പറഞ്ഞിരിക്കെ നിങ്ങൾ പുത്രനെ മാത്രം വിശേ‌ഷപ്പെടുത്തി എടുത്തുപറയുന്നത് ആ വാക്യത്തിനുംകൂടി വിരുദ്ധമാകുന്നു. ഇനിയും അറികയില്ലെന്നുള്ളതിന് അറിയിക്ക ഇല്ലെന്നും കൂടി അർത്ഥമിരിക്കും എന്നു പറഞ്ഞുകൊണ്ടാലും അതും നിശ്ചയമായിട്ട് ദേവദൂതർക്കും കൂടി പറ്റും. പിന്നെയും കുഴക്കായിട്ടുതീരും. എങ്ങനെയെല്ലാം ഉപായം നോക്കിയാലും സർവ്വജ്ഞത്വം ഇല്ലെന്നുള്ളതിന് ഉറപ്പല്ലാതെ ഇളക്കം അല്പംപോലും വരുന്നതല്ലാ. ഇതിലേയ്ക്കു ഇതാ ഒന്നുകൂടി കാണിച്ചുപോകുന്നു. (മർക്കോസ് 11 അ. 13 വാ.) ഇലകളുള്ള ഒരു അത്തിമരത്തെ ദൂരത്തുനിന്ന്കണ്ട് അതിൽ വല്ലതും കിട്ടുമോ എന്നുവച്ച് ചെന്ന് അതിനരികെ എത്തിയപ്പോൾ ഇലകൾ അല്ലാതെ ഒന്നും കണ്ടില്ലാ, അത്തിപ്പഴങ്ങളുടെ സമയം അപ്പോഴല്ലാഞ്ഞു. ഈ വാക്യംകൊണ്ടും സാധാരണ മനു‌ഷ്യനെപ്പോലെതന്നെ യേശുവിനും അടുത്തുചെന്നു നോക്കുന്നതിനു മുമ്പ് അറിഞ്ഞുകൊള്ളുന്നതിനുള്ള സർവ്വജ്ഞാനം ഇല്ലെന്നു നിശ്ചയമാകുന്നു.

ഹേ അങ്ങനെയല്ലാ; യേശു ഇതൊരുപമയായിട്ടു പറഞ്ഞതാണ്. എങ്ങനെയെന്നാൽ ഇലകളുള്ള ഒരു അത്തിമരത്തെ ദൂരത്തുനിന്നും

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/34&oldid=162557" എന്ന താളിൽനിന്ന് ശേഖരിച്ചത്