താൾ:Kristumata Nirupanam.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്യായവും, കൃപയും, നൻമയും ഇല്ലാത്തവനെന്നും ജീവന്മാരിൽ തന്നെ നിത്യവും ഉപചരിക്കത്തക്കവർ ഇന്നാരെല്ലാമകുന്നുയെന്നുള്ളതിനെ ജ്ഞാനം കൊണ്ട് അറിയാതെ അവരെ പാപികളാക്കി ഭൂമിയിലിരുത്തി വിധികളെ കൊടുത്ത് പരീക്ഷിച്ചിട്ടു മാത്രം അറിയുന്നതുകൊണ്ട് സർവ്വജ്ഞത്വം ഇല്ലാത്തവനെന്നും ജീവന്മാർക്കു പാപവും ദുഃഖവും വരുത്താതെ അവരെക്കൊണ്ടു തന്നെ ഉപചരിപ്പിക്കയും മാറ്റം വരാതിരിക്കുക ആദിയും അന്തവും ഇല്ലാതിരിക്കുക തനിക്കു സുഖത്തെ ഉണ്ടാക്കുകയും ചെയ്യുവാൻ കഴിയാതിരുന്നതുകൊണ്ട് സർവ്വശക്തിയില്ലാത്തവനെന്നും തെളിവാകുന്നു. പിന്നെയും പാപം ഉണ്ടാകുമെന്നതിനെ മുൻപേകൂട്ടിയറിയാത്തതുകൊണ്ടു പൂർണ്ണജ്ഞാനം ഇല്ലാത്തവനെന്നും അറിഞ്ഞിട്ടും അതിനെ തടുപ്പാൻ കഴിയാതെ ഒഴിഞ്ഞു എന്നുവരുകിൽ പൂർണ്ണശക്തിയില്ലാത്തവനെന്നുംകൂടി സ്പഷ്ടമാകും. ജീവന്മാരുടെ സുഖാനുഭവത്തിനു പുണ്യവും ദുഃഖാനുഭവത്തിനു പാപവും നിയതകാരണമെന്നറിഞ്ഞതുകൊണ്ട് സുഖത്തെ ജനിപ്പിക്കുന്നതിലേയ്ക്കാണ് പാപത്തെയുണ്ടാക്കിയതെന്നുവരികിൽ പാപം ഇല്ലാത്ത ദേവദൂതന്മാർക്കും സുഖം ഉണ്ടാക്കിയിരിക്കയാൽ അവിടെ സുഖാനുഭവത്തിനു പാപം കാരണമാകാത്തതു കൊണ്ട് ആയതു തീരെ യോജിക്കുന്നില്ല. ഇപ്രകാരം കുറവ്, വ്യാകുലത, കാമം, ക്രാധം, ആദി ജ്ഞാനം, മോഹം, ആദികൃത്യം, പരതന്ത്രത്വം, വികാരത്വം, അവ്യാപകത്വം, അന്യായം, അതികഠിനത, ദുഷ്ടത, കിഞ്ചിജ്ഞത്വം, കിഞ്ചിച്ഛക്തി മുതലായ ദോ‌ഷങ്ങൾ ഉള്ളവനാകയാൽ യഹോവ ഈശ്വരത്വം ഉള്ളവനല്ല. പാപി‌ഷ്ഠൻ എന്നുതന്നെ ന്യായംകൊണ്ടു സിദ്ധിക്കുന്നു. ഈ ദോ‌ഷങ്ങളെല്ലാം അഹന്ത, കർമ്മം, മായ എന്ന പാശങ്ങളാലുണ്ടാകുന്നവയാകുന്നു എന്നു ദൈവശാസ്ത്രം ഘോ‌ഷിക്കുന്നതുകൊണ്ട് യഹോവയാകട്ടെ പാശബദ്ധൻ തന്നെയാണ്. ആകയാൽ അനാദിയായിട്ട് അഹന്താപാശത്താൽ ബന്ധിക്കപ്പെട്ട തന്റെ പരിപാകയിച്ഛശക്തിക്കു വ്യക്തി ഇല്ലാത്തതുകൊണ്ട് പരതന്ത്രനായിരുന്നു. യഹോവാ അനാദിസിദ്ധബദ്ധാത്മനിമിത്തം അനാദികൃത്യകർത്താവായും രക്ഷിതാവായും ഇരിക്കുന്ന പരമശിവന്റെ ദിവ്യപ്രസാദരൂപസത്യസങ്കൽപകാരണത്താൽ തന്റെ പൂർവ്വ കാലീന കർമ്മാനുസരണമായിട്ടു നിർമ്മിക്കപ്പെട്ട മായാകാര്യമായ ശരീരവും കാരണവും എടുത്ത് കിഞ്ചിജ്ഞത്വം അല്പകൃത്യം മുതലായ നിയതഭുവനത്തിലിരുന്ന് നിയത ഭോഗങ്ങളെ അനുഭവിച്ചു തന്റെ അധികാരാവസാനത്തിൽ മരിച്ചു പോകുന്ന ഒരു *പശുവാകുന്നു[1] എന്നു ശൈവസിദ്ധാന്തം.

ഇനി ചില ക്രിസ്ത്യന്മാർ ഇന്നകാലത്തിൽ ഇന്നസ്ഥലത്തിൽ ഇന്നപ്രകാരം ഒരു നിമിത്തവും കൂടാതെ സൃഷ്ടികൃത്യം ചെയ്യണമെന്നു

  1. പശു : ശൈവസിദ്ധാന്തം ഒരു പുരാതനഭാരതീയദർശനമാണ്. അതനുസരിച്ച് ശിവൻ സർവ്വജ്ഞനും, സർവ്വവ്യാപിയും സ്വതന്ത്രനുമായ പരമതത്വമാണ്. ഈ ദർശനത്തിൽ ശിവൻ "പശുപതി" എന്നും ജീവൻ "പശു" എന്നും അറിയപ്പെടുന്നു
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/17&oldid=162538" എന്ന താളിൽനിന്ന് ശേഖരിച്ചത്