താൾ:Koudilyande Arthasasthram 1935.pdf/602

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൯൧ ൧൩൦---൧൩൨ പ്രകരണങ്ങൾ നാലാമധ്യായം

                   സുഭഗ (രാജാവിന്റെ ഇഷ്ടഭാര്യ),രാജകുമാരൻ എന്നിവരിൽ വച്ചു കമാരൻ ക്രീഡാസക്തനായാൽ സ്വയമായും സേവകന്മാർ മുഖേനയും നാട്ടിലെ ധനം തന്നത്താൻ എടുക്കുക, യാചിച്ചു വാങ്ങുക,പണ്യാകാരകാര്യങ്ങളിൽ പ്രതിബന്ധം വളർത്തുക എന്നിവചെയ്തു ദേശത്തെ പീഡിപ്പിക്കും; സുഭഗയാകട്ടേ വിലാസഭോഗം കൊണ്ടു പീഡിപ്പിക്കുംഎന്ന് ആചാര്യന്മാർ. അങ്ങനെയല്ലെന്നു കൌടില്യൻ. കുമാരനെ മന്ത്രിമാർക്കും പുരോഹിതന്മാർക്കും വാരണംചെയ്യാൻ  ‌ സാധിക്കും; സുഭഗയാകട്ടെ ബാലിശതയും അനർത്ഥ്യജനങ്ങളുടെ കൂട്ടുകെട്ടും കാരണം വാരണം ചെയ്യാൻ സാധിക്കുകയില്ല.       
                       ശ്രേണി, മുഖ്യൻ എന്നിവരിൽവച്ചു ശ്രേണി ജനബാഹുല്യം കാരണം നിഷ്പ്രതിബന്ധവായി സ്തേയസാഹസങ്ങൾ ചെയ്തു ദേശത്തെ പീഡിപ്പിക്കും; മുഖ്യനാകട്ടെ കാര്യവിഘ്നവും അനുഗ്രരഹവിഘാതവും ചെയ്തു പീഡിപ്പിക്കും;എന്ന് ആചാര്യന്മാർ. അപ്രകാരമല്ലെന്ന് കൌടില്യമതം. ശ്രേണിയുടേയും ശ്രണിയുടേയുംരാജാവിന്റെയും ശീലവ്യസനങ്ങൾ സമാനങ്ങളാകയാൽ ശ്രേണിയെ എളുപ്പത്തിൽ വ്യാവർത്തിപ്പിക്കാൻ സാധിക്കും; ശ്രേണീമുഖ്യന്മാരെയോ അംഗങ്ങളിൽചിലരെയോ പ്രഗ്രഹിച്ചാലുംശ്രേണീപീഡനത്ത ഒതുക്കുവാൻ കഴിയും. മുഖ്യനാകട്ടേ സ്തംഭയുക്ത(പിൻബലമുള്ളവൻ)നാകയാൽ അന്യന്മാരുടെ പ്രാണനേയും ദ്രവ്യത്തെയും അപഹനിച്ച ദേശത്തെ പീഡിപ്പിക്കും.       
         സന്നിധാതാവ്,സമാഹർത്താവ് എന്നിവരിൽവച്ചു സന്നിധാതാവ് ,കൃതകർമ്മങ്ങളുടെ ഭൂഷണം,അത്യയം(പിഴയിടുക)എന്നിവയെക്കൊണ്ടു പീഡിപ്പിക്കും; സമാഹർത്താവാകട്ടെ കരണാധിഷ്ടിത(സംഖ്യായകാദിസഹിതൻ)നാകയാൽ ക്ളിപ്തമായ ഫലത്തെ മാത്രം ഉപഭജിച്ചുകൊണ്ടു
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/602&oldid=151741" എന്ന താളിൽനിന്ന് ശേഖരിച്ചത്