താൾ:Koudilyande Arthasasthram 1935.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധർമ്മസ്ഥീയം മൂന്നാമധികരണം കയ്യിലെടുത്ത ശത്രുവിന്റെ ഗൃഹത്തിൽ ഭിക്ഷാർത്ഥിയായിട്ടു പോകയും ചെയ്യും എന്നു പറയണം. ശൂദ്രനായ സാക്ഷിയോടു അസത്യം പറഞ്ഞാൽ ജന്മമരണാന്തരത്തിൽച്ചെയ്ത പുണ്യത്തിന്റെ ഫലം രാജാവിന്നു പോകും. രാജാവിന്റെ പാപം നിങ്ങൾക്കും കിട്ടും. ദണ്ഡവും നിങ്ങളെ പിൻതുടരും. പിന്നീടെങ്കിലും കാണുകയും കേൾക്കുകയും ചെയ്തതുപോലെ സത്യം അറിയുകയും ചെയ്യും. അതുകൊണ്ടു നിങ്ങൾ ഒരുമിച്ചു മന്ത്രണം ചെയ്തു സത്യത്തെ പറയുവിൻ. എന്നു പറയണം. ഏഴു ദിവസം കഴിഞ്ഞിട്ടും സാക്ഷികൾ സത്യത്തെ പറയാതിരുന്നാൽ അവർക്കു ഓരോ ദിവസത്തേയ്ക്കു പന്ത്രണ്ടു പണം വീതം ദണ്ഡം. മൂന്നു പക്ഷങ്ങൾക്കു ശേഷം സാക്ഷികൾ സത്യം ബോധിപ്പിക്കാതിരിക്കുകയും വേറേ വിധത്തിൽ വാസ്തവം മനസ്സിലാക്കുകയും ചെയ്താൽ സാക്ഷികൾ അജിയോഗദ്രവ്യം മുഴുവനും കൊടുക്കണം.

  സാക്ഷികളുടെ വാക്കുകൾ തമ്മിൽത്തമ്മിൽ വ്യത്യാസം കാണുന്നതായാൽ ഏതുപക്ഷത്തിലാണോ ശുചികളും ജനസമ്മതന്മാരുമായ അധികം പേരുള്ളത് ആപക്ഷത്തെ ഉയർത്തിപ്പിടിച്ചു നിർണ്ണയം ചെയ്യണം. അതല്ലെങ്കിൽ മധ്യപക്ഷത്തെ സ്വീകരിക്കുന്നതിനും വിരോധമില്ല. അതിനെ ഇരുകക്ഷികളും സമ്മതിക്കാത്തപക്ഷം അഭിയാഗദ്രവ്യം രാജാവിന്നെടുക്കാം. സാക്ഷികൾ അഭിയോഗത്തിൽ പറയുന്നതിനേക്കാൾ ദ്രവ്യസംഖ്യ കുറച്ചു പറയുന്നപക്ഷം അഭിയോക്താവ് (വാദി) അഭിയോഗത്തിൽ അധികമായിപ്പറഞ്ഞ ദ്രവ്യത്തിന്റെ ബന്ധം അടയ്ക്കണം. സാക്ഷികൾ ദ്രവ്യസംഖ്യ അധികമായിപ്പറഞ്ഞാൽ ആ അധികമായ സംഖ്യ രാജാവിന്നെടുക്കാം. അഭിയോക്താവിന്റെ ബാലിശ്യം (വിഡ്ഡിത്തം) കാരണം ദുഃശ്രുതമോ (നേരേ കേൾ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/317&oldid=153406" എന്ന താളിൽനിന്ന് ശേഖരിച്ചത്