താൾ:Kolampu Yathravivaranam.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കഴിച്ച് പള്ളിയോട് ചേർന്നുള്ള കെട്ടിടത്തിൽ താമസിച്ചു. തൂത്തുക്കുടിയിൽ നിന്ന് കൊളംബിലേയ്ക്ക് കപ്പൽ കൂലി 1-ാം ക്ലാസിന് 25. 2-ന് 10. 3 ന് 8 രൂപ വീതവും ആയിരുന്നു.

13 ന് പലരും വന്ന് കാണുകയും സന്തോഷിക്കയും ചെയ്തിരുന്നു. 14 ന് സ്വർഗാരോഹണപ്പെരുന്നാളായിരുന്നു. റെനി വിലാത്തി പാദ്രിക്ക് ഗ്രീഗൊറിയോസ് മെത്രാപ്പോലീത്താ കുർബാന ചൊല്ലി റമ്പത്വം കൊടുത്തു. ഉച്ചകഴിഞ്ഞ് ടി. റമ്പാൻ കുതിരവണ്ടി വരുത്തി, തിരുമേനികളും അദ്ദേഹവും സ്ലീബാ ശെമ്മാശനും കൂടി വിസീറ്റയ്ക്ക് പോയി. കാഴ്ച ബങ്കളാവ് മുതലായവ കണ്ട് സന്ധ്യയ്ക്ക് തിരിച്ചെത്തി.

"https://ml.wikisource.org/w/index.php?title=താൾ:Kolampu_Yathravivaranam.djvu/11&oldid=162338" എന്ന താളിൽനിന്ന് ശേഖരിച്ചത്