താൾ:Keralolpatti The origin of Malabar 1868.djvu/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


കടത്തനാടു മുക്കാതം വഴിനാടും പുതിയ കോയിലകത്തു വാഴുന്നോലും ഇളങ്കുളം കുറുപ്പും തോട്ടത്തിൽ നമ്പിയാരും, നാരങ്ങോളി നമ്പിയാരും, പോർക്കാട്ടുശ്ശേരി നമ്പിയാരും, ചെമ്പറ്റകുറുപ്പും ൩000 നായരും, കാവിൽ ഭഗവതിയും, ഇങ്ങിനെ കവിയടക്കം.

അങ്ങിനെ അടക്കം ചെയ്തതിന്റെ ശേഷം താമൂതിരിപ്പാട്ടിലെ വലിയതമ്പുരാൻ മേനോക്കി ഏറനാട്ട വാഴ്ചയാക്കി പാതി കോയ്മയും ൫000 നായരേയും കല്പിച്ചു, "പൊറളാതിരിയുടെ കോയ്മ നടത്തി കൊൾക വേണ്ടും" എന്നു പ്രഭാകരകൂറ്റിൽ കിഴിന്നിയാറെ (കീഴുന്നീർ മേനോക്കിയെ?) കൈ പിടിച്ചു "ഒള്ളൂർ, പൊലൂർ, തലകൊല്ലത്തൂർ, ചേളന്നൂർ എന്നിങ്ങിനെ ൪ മുക്കാൽവട്ടം ക്ഷേത്രത്തിങ്കൽ ദേവനേയും ദേവസ്വവും രക്ഷിച്ചു കിഴിന്നിയാർക്ക് സംബന്ധമുള്ള ഇല്ലങ്ങളും ഭവനങ്ങളും പരിപാലിച്ചു, ശേഷം ഒന്നിന്നു പാതിഓളം ഇടവാഴ്ചക്കൂറായി നടത്തി കൊള്ളൂ" എന്നു കല്പിച്ചു "ഏറനാട്ട് മേനോനെന്നു" തിരുനാവൊഴിഞ്ഞുമിരിയ്ക്കുന്നു. കുന്നലകോനാതിരി രാജാവു, നായകിയാർക്ക് വാഴ്ചസ്ഥാനങ്ങളും "കോഴിക്കോട്ട് തലച്ചെണ്ണാർ" എന്നു പേരും കല്പിച്ചു, വാളും പുടവയും കൊടുക്കയും ചെയ്തൂ. ശേഷം വടക്കും പുറത്ത് ലോകർ ഇണക്കം ചെയ്യാതെ പോർ തിരിഞ്ഞു നിന്നു, നാട്ടിൽ ൟകോയ്മ നടത്തി എങ്കിൽ നമ്മുടെ പെണ്ണുംപിള്ളക്കും അടുക്കും ആചാരവും നീതിയിൻ നിലയും ഏറക്കുറവു വന്നുവോ" എന്നു ചൊല്ലിയ നേരം നാട്ടിൽ വഴിപിഴ വന്നു പോകാതെ കോയ്മ നടത്തുവാൻ തളിയിൽ ദേവൻ എന്നു കല്പിച്ചു. ദേവനെ സമക്ഷത്തിറക്കി"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/87&oldid=162322" എന്ന താളിൽനിന്ന് ശേഖരിച്ചത്