താൾ:Keralolpatti The origin of Malabar 1868.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- ൫൫ -


വാറെ, ആ ഊഴത്തിൽ ക്രിയകൾക്ക് ബ്രാഹ്മണർ എത്തായ്കകൊണ്ടു തന്റെ ഗൃഹത്തിങ്കൽ ഹോമകുണ്ഡം ചമച്ചു മേലേരി കൂട്ടി അഗ്നിയെ ജ്വലിപ്പിച്ചു ശവം ഛേദിച്ചു ദഹിപ്പിച്ചിരിക്കുന്നു. അനന്തരവൻ ചെയ്യേണ്ടും ക്രിയകൾ ശൂദ്രനെ കൊണ്ടു ബ്രാഹ്മണൎക്കടുത്തവനെക്കൊണ്ടു ചെയ്യിപ്പിച്ചു. അങ്ങിനെ താൻ ദഹിപ്പിക്കകൊണ്ടു ബ്രാഹ്മണൻ കൂടാതെ ശൂദ്രനും ഒരു ക്രിയയില്ല; ശൂദ്രൻ കൂടാതെ ബ്രാഹ്മണന്നും ഒരു ക്രിയയില്ല എന്നു കല്പിച്ചു, ശങ്കരാചാര്യൎക്കു വിദ്യ അനേകം ഉണ്ടായവാറെ അവന്നു ശരി മറ്റാരുമില്ല ബ്രാഹ്മണരും നിൽക്കാതെ ആയി. സകല വിദ്യകളും ഗ്രഹിച്ചു പ്രസിദ്ധനായി സൎവ്വജ്ഞ പീഠം ഏറി ഇരിക്കുംകാലം ഗോവിന്ദസന്യാസിയുടെ നിയോഗത്താൽ കേരളഭൂമിയിങ്കലെ അവസ്ഥാ ൨൪000 ഗ്രന്ഥമാക്കി ചമച്ചു. ൬൪ ഗ്രാമത്തെയും വരുത്തി അടുക്കും ആചാരവും നീതിയും നിലയും കുലഭേദങ്ങളും മൎയ്യാദയും യഥാക്രമവും എച്ചിലും വീഴ്പും തീണ്ടലും കുളിയും കുഴി വരഞ്ഞ് നീർ കോരുവാനും കലം വരഞ്ഞ് വെച്ചുണ്മാനും അവരവൎക്കു ഓരോരൊ പ്രവൃത്തികളും ആചാരങ്ങളും ഭാഷകളും അതാത് കലത്തിന്നു തക്കവണ്ണം കല്പിക്കയും ചെയ്തു. നാലു വൎണ്ണം കൊണ്ടു ൧൮ കുലം ആക്കി അതുകൊണ്ടു ൬൮ കുലവൎണ്ണം എന്നും ൭൨ കുലം എന്നും കല്പിച്ചു.

അപ്പറയുന്ന കുലപ്പേരുകൾ വെവ്വേറെ കേട്ടുകൊൾക; ബ്രാഹ്മണാദി നാലു വൎണ്ണമുള്ളത തന്നെ അനേകം പേരുണ്ടു ബ്രാഹ്മണരിൽ തന്നെ അനേകം പേരുണ്ടു. ഓത്തന്മാർ, മന്ത്രവാദികൾ, സ്മാൎത്തന്മാർ

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/59&oldid=162291" എന്ന താളിൽനിന്ന് ശേഖരിച്ചത്