Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ള്ളുന്നു" എന്നതു കേട്ടു തമ്പ്രാക്കളും "ഞങ്ങളും അവിടെക്ക് തന്നെ പുറപ്പെട്ടു" എന്നു പറഞ്ഞു ദണ്ഡനമസ്കാരം ചെയ്തപ്പോൾ പ്രസാദിച്ചു "നിങ്ങൾക്ക് മേലാൽ നന്മ വരുവൂതാക! നിങ്ങൾ ലോകുന്ന കാർയ്യം സാധിപ്പിച്ചു തരുന്നുണ്ടു എന്നു സമയം ചെയ്തു. അവിടെനിന്നു പുറപ്പെട്ടു പോകുന്ന വഴിക്ക് ൭ പശുക്കൾ ചത്തു കിടക്കുന്നു. അതിൽ ഒരു പശുവിന്റെ അണയത്തു ൧൪ കഴുക്കൾ ഇരുന്നിരുന്നു. മറ്റൊന്നിനെയും തൊട്ടതില്ല. തമ്പ്രാക്കൾ ആയതു കണ്ടാറെ "ഹെ കഴുകളെ! ൭ പശു ചത്തുകിടക്കുന്നതിൽ ആറിനെയും നിങ്ങൾ തൊടാതെ ഇരിപ്പാൻ എന്തൊരു സംഗതി ആകുന്നു" എന്നു ചോദിച്ചാറെ, ഒരു മുടകാലൻ പൂവൻ കഴുവ് ചിറകു തട്ടിക്കുടഞ്ഞ് ഒരു തൂവൽ കൊത്തി എടുത്തു കൊടുത്തു, അതു കൈയിൽ എടുത്തു ൟ പശുക്കളെ നോക്കിയാറെ, അവറ്റിൽ ഒന്നിനെ മാത്രമെ പശുജന്മം പിറന്നിട്ടുള്ളൂ; മറ്റെല്ലാം ഓരൊ മൃഗങ്ങളെ ജന്മമായി കണ്ടു, ഇരിവർ ഏറാടിമാരെയും നമ്പിയാരെയും മനുഷ്യജന്മമായ്ക്കണ്ടു. ആ തൂവൽ തമ്പ്രാക്കൾ നമ്പ്യാരുടെ കയ്യിൽ കൊടുത്തു. ഏറാടിമാരും നമ്പിയാരും തമ്പ്രാക്കളുടെ കാക്കൽ നമസ്കരിച്ചു. അനുഗ്രഹവും വാങ്ങി. അതു ഹേതുവായിട്ട് ഇന്നും ആഴുവാഞ്ചെരി തമ്പ്രാക്കളെ കണ്ടാൽ കുന്നലകോനാതിരി രാജാവു തൃക്കൈ കൂപ്പെണം. അവിടനിന്നു പുറപ്പെട്ടു, തൃക്കാരിയൂർ അടിയന്തരസഭയിൽ ചെന്നു വന്ദിച്ചു. "ഞങ്ങളെ ചൊല്ലിവിട്ട കാര്യ്യം എന്ത് എന്നു ബ്രാഹ്മണരോടും ചേരമാൻ പെരുമാളൊടും ചോദിച്ചാറെ"

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/53&oldid=162285" എന്ന താളിൽനിന്ന് ശേഖരിച്ചത്