Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

൩ വർണ്ണവും ചെയ്യാം, എന്നു ൨ വട്ടം ഉണ്ടെന്നും ൩ വർണ്ണത്തോടും സമയം ചെയ്തു; ൨ കൂടിയെ തികയും. പറവു വൈശ്യകഴകം അവിടെ വൈശ്യനോടും ക്ഷത്രിയകഴകമാകുന്ന മൂഷികക്കളത്ത് ക്ഷത്രിയനോടും, യാഗത്തിനുള്ള ഇരിങ്ങാണിക്കൂടയിൽ ബ്രാഹ്മണനോടും, ശൂദ്രകഴകമാകുന്ന ഐരാണിക്കുളത്ത് ശൂദ്രനോടും, സമയം ചെയ്യും. അതിന്നാധാരമാകുന്ന ശൂദ്രൻ ബ്രാഹ്മണന്റെ ബലിക്കൂറ്റിൽ കൂട ബലി ഇടേണം. എന്നിട്ടു രക്ഷാപുരുഷന്മാർ തിരുനാവായെക്കെഴുന്നെള്ളി, വിളിച്ചു ചൊല്ലിയപ്രകാരം, തട്ടു കയറി കൊടി നാട്ടി കൊടിക്കൽ പാട്ടു പാടി, തട്ടിന്മേൽ നിന്നു വൈലാൽ ശുദ്ധമായ പ്രകാരം വിളിച്ചു ചൊല്ലി കൊടിക്കൽ പാട്ടാകുന്നതു, "സഭ്യാഃശ്രാവത പണ്ഡിതാഃ കവികളെ, മാന്യാഃമഹാലോകരെ, വിപ്രാഃസജ്ജനസംഘരെ, ശപതയാഃ പ്രൌഢാശ്ച ഭൂപാലരെ, ചൊല്ലുന്നെങ്ങളെ തൂരുപൂരടെതെന്ന എന്നിങ്ങിനെ എല്ലാവരും ചെവി തന്നു കേൾക്ക നിതരാം, എല്ലാർക്കും എഷൊഞ്ജലിഃ" ഈ കൊടിക്കൽ പാട്ടു ബഹുളധൂളി എന്ന രാഗത്തിൽ പാടേണ്ടു, രക്ഷാപുരുഷന്മാർ പുറപ്പെടുമ്പോൾ, പൂണുനൂൽ ഇറക്കെണം ആയുധമെടുക്കുമ്പോൾ, ശേഷം കണം ഇരിക്കും പ്രകാരം പറയുന്നു, കണമിരിപ്പാൻ മറ്റൊരു സമ്പത്തിന്നും കൂടി സ്വർത്ഥമുള്ള ക്ഷേത്രത്തിന്നരുതു. ൬ സംഘത്തിൽ ഒന്നു കണമിരുന്നു എന്നു കേട്ടു അന്യസംഘം ക്ഷണിപ്പാൻ ഭാവിക്കുമാറില്ല; കണമിരിപ്പാൻ തുടങ്ങുംപോൾ രക്ഷാപുരുഷന്മാരോട് കൂടി അരങ്ങും അടുക്കളയും സംശയമുള്ളവർ കൂടെ ഇരിക്കുമാറില്ല.


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/42&oldid=162273" എന്ന താളിൽനിന്ന് ശേഖരിച്ചത്