താൾ:Keralolpatti The origin of Malabar 1868.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കളവൂതും ചെയ്തു“ഇനി മേലിൽ ബൌദ്ധന്മാർ വന്നു വിവാദിക്കുമ്പോൾ, വാദിച്ചുകൊണ്ടാലും എന്നെ രാജാവു പറയാവു, പിന്നെ വേദാന്തിയോട് അവരെ ശിക്ഷിച്ചു കളയാവു എന്നെ”പിന്നെ വാണ പെരുമാളെക്കൊണ്ടു സമയം ചെയ്യിപ്പിച്ചു, മാർഗ്ഗം പുക്ക പെരുമാൾക്ക് വസ്തുവും തിരിച്ചു കൊടുത്തു, വേറേ ആക്കുകയും ചെയ്തു. “ബൌദ്ധശാസ്ത്രം ഞാൻ അനുസരിക്കകൊണ്ടു എനിക്ക് മറ്റൊന്നിങ്കലും നിവൃത്തി ഇല്ല എന്നു കല്പിച്ചു, അപ്പെരുമാൾ ആസ്ഥാനത്തെ മറ്റൊരുത്തരെ വാഴിച്ചു, ഇങ്ങനെ നാലു സംവത്സരം നാടു പരിപാലിച്ചു, മക്കത്തിന്നു തന്നെ പോകയും ചെയ്തു. ബൌദ്ധന്മാർ ചേരമാൻ പെരുമാള മക്കത്തിന്നത്രെ പോയി, സ്വർഗ്ഗത്തിന്നല്ല എന്നു പറയുന്നു. അതു ചേരമാൻ പെരുമാളല്ല; പള്ളിബാണപെരുമാളത്രെ; കേരളരാജാവു ചേരമാൻ പെരുമാൾ സ്വർഗ്ഗത്തിന്നത്രെ പോയതു. ശേഷം നാലു പെരുമാക്കൾ വാഴ്ച കഴിഞ്ഞ് അഞ്ചാമത് വാണ പെരുമാൾ ചേരമാൻ പെരുമാൾ.


"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/30&oldid=162260" എന്ന താളിൽനിന്ന് ശേഖരിച്ചത്