താൾ:Keralolpatti The origin of Malabar 1868.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിശേഷിച്ച് ഈ കല്പിച്ച നാലു കഴകത്തിലും ഓരൊരുത്തൻ മൂവാണ്ടേക്ക് മൂവാണ്ടേക്ക് രക്ഷാപുരുഷനായിട്ട് രക്ഷിപ്പാനാകുമ്പോൾ രക്ഷാപുരുഷനും അവനോട കൂട നടക്കുന്നവർക്കും അനുഭവത്തിന്നായി കൊണ്ട എല്ലാവരുടെ വസ്തുവിന്മേൽ ഷൾഭാഗത്തെ ഉണ്ടാക്കി കൊടുക്കയും ചെയ്തു. അങ്ങിനെ വളര കാലം കഴിഞ്ഞശേഷം അന്നന്നു അവരോധിച്ചു നടക്കുന്നവർ അവരോധനമ്പി എന്നു ചൊല്ലുന്നു. അവരോധനമ്പിയാകുന്നതു: കാഞ്ഞൂർ കിണാങ്ങാടു കരിങ്ങം വള്ളി എന്നിങ്ങിനെ തെക്കു വടക്കു വസ്തുവുള്ള പരിഷ പലരുമുണ്ടു. അതല്ലാതെ തെക്കും വടക്കും തങ്ങളുടെ സ്വന്തങ്ങൾ കൊണ്ടുണ്ടാക്കീട്ടുമുണ്ടു.

ഇങ്ങിനെ അവരോധിച്ചു നടക്കും കാലങ്ങളിൽ "തനിക്ക് തനിക്ക് മൂവ്വാണ്ടേക്കല്ലൊ ഉള്ളൂ അതിന്നിടെക്ക് വസ്തു ഉണ്ടാക്കുക അത്രെ വേണ്ടുവത" എന്നു കല്പിച്ചു നാട്ടിലുള്ള പ്രജകളെ ഉപദ്രവിച്ചു തുടങ്ങി, കോഴ കൊണ്ടു അർത്ഥം തടിപ്പിക്കയും നിധി സൂക്ഷിക്കയും ചെയ്തു മുഴുത്തു. ഇങ്ങിനെ സ്വല്പകാലം ചെല്ലുമ്പോൾ "ഈ അവരോധിച്ച പരിഷെക്കായ്പോകും തെക്കുവടക്കുള്ള വസ്തു ഒക്കയും അതു വരരുത എന്നു കല്പിച്ചു ഐകമത്യപ്പെട്ടു, നാം ഓരോരൊ രാജാവിനെ ഉണ്ടാക്കുമാറു എന്നു കല്പിച്ചു. ഈ അവരോധിച്ച നമ്പികൾക്ക് ജന്മത്തിനു ജന്മം ചൊല്ലി, വിരൽ മുക്കേണം എന്നു വരികിൽ അവർക്ക് ജന്മത്തിന്നു കഴിവില്ല; മറ്റെയവർക്ക് മുക്കിയാൽ അതു കണ്ടു നടക്കെ ഉള്ളു.

[ബ്രാഹ്മണർ തിരുനാവായി മണപ്പുറത്തു കൂടി ഒരു സഭയായി നിരൂപിച്ചു, ഇനി മേലിൽ പത്തര

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/15&oldid=162243" എന്ന താളിൽനിന്ന് ശേഖരിച്ചത്