ആഹാരസാധനങ്ങൾ ഉപയോഗിച്ചാൽ രോഗ
ങ്ങൾ ഉണ്ടാകും. നല്ല ഭക്ഷണമായാലും കൂടുതൽ
കഴിച്ചാൽ ദഹനക്കേടു വരാം.
രോഗത്തിനു കാരണമാകും.
വ്യായാമവും ആരോഗ്യത്തിനു കൂടിയേ
തീരൂ. നാം കഴിക്കുന്ന ആഹാരം ശരിയായി
ദഹിക്കണമെങ്കിൽ വ്യായാമം വേണം. കളി
ക്കുക, നടക്കുക, കിളയ്ക്കുക, വെള്ളം കോരുക
മുതലായവ നല്ല വ്യായാമങ്ങളാണ്.
വ്യായാമം മാത്രം പോരാ, വിശ്രമവും
വേണം. കുറച്ചുനേരം ഓടിക്കളിച്ചാൽ എവിടെ
യെങ്കിലും ഒന്നും ഇരിക്കണമെന്നു നിങ്ങൾക്കു
തോന്നാറില്ലേ ? രസമുള്ള പുസ്തകം വായിച്ചാലും
വിനോദങ്ങളിൽ ഏർപ്പെട്ടാലും വിശ്രമം കിട്ടും.
എന്നാൽ ശരിയായ വിശ്രമം കിട്ടുന്നതു് ഉറക്കം
കൊണ്ടാണു്. രാത്രിയിൽ ഏഴോ എട്ടോ മണി
ക്കൂർ നേരം നല്ല വായു സഞ്ചരിക്കുന്നിടത്തു
കിടന്നു ഉറങ്ങണം. അതും ആരോഗ്യത്തിന്
അത്യാവശ്യമാണ്.
1. കേട്ടെഴുത്തിനുള്ള പദങ്ങൾ :-
ആരോഗ്യം ശ്വസിക്കുക
ശുദ്ധം വൈദ്യൻ
പ്രയത്നം അത്യാവശ്യം
പഥ്യം രോഗാണുക്കൾ