ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
60

4. (i) കൎഷകൻ കഴുതയെ ശിക്ഷിച്ചതെങ്ങനെ ?

(ii) കഴുത കാളയെ പറ്റിച്ചതെങ്ങനെ ?

(iii) ആരാണു കൂടുതൽ മടയൻ - കാളയോ കഴുതയോ?

5. ഈ കഥ നിങ്ങൾ അഭിനയിക്കണം. അഭിനയിക്കുമ്പോൾ പുസ്തകം തുറന്നു നോക്കാതിരിക്കുന്നതാണു മിടുക്കു്.

_____
പാഠം 19
ആരോഗ്യം

ആരോഗ്യം എന്ന പദത്തിനു് രോഗമില്ലായ്മ എന്നാണു് അർത്ഥം. ആരോഗ്യം ഉണ്ടെ ങ്കിലേ ഉന്മേഷം തോന്നുകയുള്ളു.
നമ്മുടെ പ്രയത്നങ്ങളെല്ലാം സുഖമായി ജീവിക്കുന്നതിനാണല്ലോ.സുഖം ഉണ്ടാകണമെങ്കിൽ ആരോഗ്യം വേണം. ദരിദ്രനായിരുന്നാലും ആരോഗ്യമുണ്ടെങ്കിൽ ജോലിചെയ്തു് സുഖമായി ജീവിക്കുവാൻ കഴിയും.
ആരോഗ്യമില്ലാത്തവർ വളരെ കഷ്ടത അനുഭവിക്കുന്നു. അവരെക്കൊണ്ടു് മറ്റു പലൎക്കും ബുദ്ധിമുട്ട് ഉണ്ടാകും. രോഗികളെ ശുശ്രൂഷിക്കു ന്നതിനു് ആളുകൾ ഉറക്കമൊഴിഞ്ഞു കാത്തിരിക്കണം; വൈദ്യനെ വിളിച്ചുകൊണ്ടുവരണം;

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/66&oldid=221645" എന്ന താളിൽനിന്ന് ശേഖരിച്ചത്