അന്നു സന്ധ്യയ്ക്കും കർഷകൻ തൊഴുത്തിന്റെ സമീപം ചെന്നു. അവരുടെ സംഭാഷണം എന്താണെന്നു മനസ്സിലാക്കണമല്ലോ. അയാൾ ചെവിയോൎത്തു. കാള കഴുതയ്ക്ക് നന്ദി പറയുകയാണ് :- സ്നേഹിതാ, എനിക്കു തന്ന ഉപദേശത്തിനു നന്ദി. എനിക്കു് ഇന്നു് എന്തു സുഖമാ യിരുന്നെന്നോ ! നല്ല ഭക്ഷണം, ഉറങ്ങാൻ ഇഷ്ടംപോലെ സമയവും!"
കഴുത പറഞ്ഞു:- “ എന്റെ ചങ്ങാതീ, സൂക്ഷിച്ചുകൊള്ളണേ ! ഞാൻ ഇന്നൊരു സംഭാഷണം കേട്ടു. നീ വയസ്സനായി. പണിയെടുക്കാൻ കഴിവും ഇല്ലാതായി. അതുകൊണ്ടു നിന്നെ ഇറച്ചിക്കച്ചവടക്കാൎക്കു വിറ്റുകളയണം എന്നാണ് യജമാനനും വേലക്കാരും കൂടി നിശ്ചയിച്ചിരിക്കുന്നതു്. അതുകൊണ്ട് നാളെ നീ ചുണയായി ജോലി ചെയ്യണം. ഇല്ലെങ്കിൽ കാര്യം കുഴപ്പമാണ്, കേട്ടോ?"
കഴുതയുടെ ബുദ്ധി നോക്കണേ ! കൎഷകൻ അത്ഭുതപ്പെട്ടു. മടയനായ കഴുതയ്ക്കും ഇത്ര ബുദ്ധിയോ ? ഈ ഉപദേശത്തിനും കാള കഴുതയ്ക്ക് നന്ദി പറഞ്ഞു.
അടുത്ത പ്രഭാതമായി. കൃഷിക്കാരൻ തൊഴുത്തിനടുത്തു വന്നു കാത്തുനിന്നു. കാള എന്താണു ചെയ്യുന്നതെന്നും അറിയണമല്ലോ. വേലക്കാരൻ കാളയെ അഴിക്കാനായി തൊഴുത്തിലെത്തി. അവരെക്കണ്ട ഉടൻ, കാള ചാടി എഴുന്നേററു. താൻ വയസ്സനായില്ല എന്ന് അവരെ മനസ്സി