Jump to content

താൾ:Keralapadavali-malayalam-standard-3-1964.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
56

വെള്ളവും കുടിച്ചു സുഖമായി ഇവിടെ കിടന്നാൽ മതിയല്ലോ. ഞാനോ, എന്നും പാടത്തു പോയി കഠിനമായി പണിയെടുക്കണം. ജോലി ചെയ്തുചെയ്തും ചാകാറായി. ഞാൻ എന്താണു ചെയ്യേണ്ടതു് ?

കൎഷകനു ചിരിവന്നു. അയാൾ തന്നെത്താൻ പറഞ്ഞു :- " വിഡ്ഡി ! കഴുതയോടാണ് ഉപദേശം ചോദിക്കുന്നതും കഴുത തനി മടയനാണെന്നും ഈ വിഡ്ഢിയുണ്ടോ അറിയുന്നു ! " അപ്പോൾ വീണ്ടും കേട്ട ഒരു ശബ്ദം. കൃഷിക്കാരൻ വീണ്ടും ചെവിയോൎത്തു. കഴുത പറയുകയാണ് :- ചങ്ങാതീ! നീ വിഡ്ഡിയായതുകൊണ്ടല്ലേ ഇങ്ങനെ കഠിനമായി പണിയെടുക്കേണ്ടി വരുന്നത് ? ഞാൻ ഒരു ഉപദേശം തരാം. നാളെ വയലിൽ ചെല്ലുമ്പോൾ നീ ഒരു കാര്യം ചെയ്യണം. കുറച്ചുനേരം പണിയെടുത്തിട്ട് വീണു കിടന്നോളൂ. അവർ അടിച്ചേയ്ക്കും. അനങ്ങരുതു്. അല്പം കഴിയുമ്പോൾ അവർ നിന്നെ അഴിച്ചു വിട്ടുകൊള്ളും."

കൃഷിക്കാരൻ അത്ഭുതമായി. " എടാ ! ഈ കഴുത തനിക്കഴുതയല്ലല്ലോ! ഏതായാലും ഈ അഹങ്കാരിയെ ഒരു പാഠം പഠിപ്പിക്കണം " എന്നും അയാൾ തീൎച്ചയാക്കി.

അടുത്ത ദിവസം കാള പാടത്തെത്തി. അതു കഴുതയുടെ ഉപദേശം അനുസരിച്ച് തളൎന്നതു പോലെ കിടന്നു. കാളയെ അഴിച്ചു കൊണ്ടു പോയി തൊഴുത്തിൽ കെട്ടിയിട്ടു് കഴുതയെ

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/62&oldid=220281" എന്ന താളിൽനിന്ന് ശേഖരിച്ചത്