അച്ഛനും അമ്മയും മകളും ഇരുന്നു കരഞ്ഞു
കൊണ്ടു് 'ഞാൻ പോകാം, ഞാൻ പോകാം'
എന്നു പറയുകയാണ്. ആൎക്കും മറേറ ആളെ
രാക്ഷസനു തിന്നാൻ കൊടുക്കാൻ സമ്മതമില്ല.
അവർ ഇതിനെപ്പറ്റി തൎക്കിച്ചു കരയുന്നതിനിടയിൽ, ആ ഇളം പൈതൽ ഒരു ചുള്ളിക്കോലുമേന്തി ഓരോ
ആളുടേയും അടുത്തുചെന്നു
പറഞ്ഞു : " അമ്മ !
കരയേണ്ട ; അച്ഛാ! കരയേണ്ട ; ചേച്ചി ! കരയേണ്ട ; ഞാൻ പോയി
ഈ വടികൊണ്ട് ആ രാക്ഷസനെ അടിച്ചു
കൊല്ലാം."
വിവരമെല്ലാം അറിഞ്ഞ്, കുന്തീദേവി
ചെന്നു ബ്രാഹ്മണനോടു പറഞ്ഞു : "അങ്ങേയ്ക്ക്
ഒരു മകനല്ലേ ഉള്ളൂ. എനിക്ക് അഞ്ചു മക്ക
ഉണ്ട്. അതിൽ ഒരാളെ ഞാൻ അയക്കാം. "
ആദ്യം ബ്രാഹ്മണൻ ഇതു സമ്മതിച്ചില്ല.
സ്വന്തം ജീവൻ രക്ഷിക്കുന്നതിനു മറെറാരാളെ
കൊല്ലാൻ വിടുകയോ ? " ഏയ്, അതു വയ്യ."
അപ്പോൾ കുന്തി പറഞ്ഞു : “ സംശയിക്കേണ്ട.
എന്റെ ആ മകന് ഒരു മന്ത്രവിദ്യ അറിയാം.
അതുകൊണ്ട് അവൻ രാക്ഷസനെ കൊല്ലും.
ഇതിനു മുമ്പും അവൻ രാക്ഷസരെ കൊന്നിട്ടുണ്ടു്. " ഇതു കേട്ടപ്പോൾ ബ്രാഹ്മണൻ സന്തോ
ഷത്തോടെ സമ്മതിച്ചു.
ഭീമസേനനും സന്തോഷമായി. വളരെ
നാൾക്കുശേഷം ഒരു വണ്ടി നിറയെ ചോറും