ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Keralapadavali-malayalam-standard-3-1964.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പ്രതിജ്ഞ

ഭാരതം എന്റെ നാടാണു്. എന്റെ സഹോദരീ സഹോദരന്മാരാണു് എല്ലാ ഭാരതീയരും. ഞാൻ എന്റെ നാടിനെ സ്നേഹിക്കുന്നു. അതിന്റെ സമൃദ്ധവും വിവിധവുമായ പരമ്പരാഗത സമ്പത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ആ സമ്പത്തിനു് അൎഹനാകുവാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നതാണു് . എന്റെ മാതാപിതാക്കന്മാരെയും ഗുരുജനങ്ങളെയും ഞാൻ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. എല്ലാവരോടും ഞാൻ വിനയത്തോടുകൂടിയേ പെരുമാറുകയുള്ളൂ. എല്ലാ ജീവികളോടും ഞാൻ ദയാലുവായിരിക്കും.

എന്റെ നാട്ടിനും നാട്ടുകാൎക്കും ഞാൻ എന്റെ സേവനം സമൎപ്പിക്കുന്നു.അവരുടെ യോഗക്ഷേമത്തിലും ഐശ്വര്യത്തിലും മാത്രമാണു് എന്റെ സുഖം.

____
©
The Government of Kerala
1964
"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/4&oldid=222337" എന്ന താളിൽനിന്ന് ശേഖരിച്ചത്