ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഇതുകണ്ട് അന്നയ്ക്കു കലിവന്നു. അവൾ പറഞ്ഞു :- "മനുഷ്യനായാൽ ബുദ്ധി വേണം. നമ്മുടെ കുടിൽ കണ്ടില്ലേ? കണ്ടാൽ അറയ്ക്കും. ഞാൻ ഇവിടെയാണോ ജീവിക്കേണ്ടത്?
ഇതിനെ ഒരു ഏഴു നില മാളികയാക്കണം."
അവൻ കടല്ക്കരെച്ചെന്ന് റാണിയോടു വരം വാങ്ങി, തിരിച്ചു വന്നപ്പോൾ അന്ന് ഏഴുനില മാളികയുടെ മുകളിൽനിന്നു കാറ്റുകൊണ്ടു രസിക്കയാണ്. അവൻ അല്പം ദൂരെ ഒരിടത്തു