ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കേരള നാടോടിക്കഥകൾ
1. വിറകുവെട്ടിയും മഴയും
ഒരു വിറകു വെട്ടുകാരൻ ഒരിക്കൽ നദീതീരത്തുള്ള ഒരു കാട്ടിൽ വിറക് വെട്ടുവാൻ പോയി. വിറക് വെട്ടിക്കൊണ്ടു നിൽക്കുമ്പോൾ അയാളുടെ മഴു പെട്ടെന്ന് പുഴയിലേക്ക് തെറിച്ചു വീണു. അയാൾ കുറച്ചു ഇറങ്ങി തപ്പിനോക്കി. മഴുകിട്ടിയില്ല. വ്യസനം കൊണ്ട് അയാൾക്ക് കണ്ണിൽ വെള്ളം പൊടിഞ്ഞു. അങ്ങനെയിരിക്കെ പെട്ടെന്നു ആ പുഴയിൽ ഒരു രൂപം ഉയർന്നു വന്ന സംഗതി ചോദിച്ചു.
അത് നദിയുടെ ദേവതയായിരുന്നു. വിറക് വെട്ടുകാരൻവിവരം ദേവതയെ അറിയിച്ചു. അപ്പോൾ ആ രൂപം ഒരു വെള്ളി