താൾ:Kerala Bhasha Vyakaranam 1877.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇത്യാദികളിൽ പ്രതിപാദ്യംകൂടി തൊന്നുന്നു. വാച്യസംബന്ധം തന്നെ. സംസ്കൃതത്തെ അനുസരിച്ച് ക്രിയാനാമങ്ങളുടെ കർത്താവിനും കർമ്മത്തിനും ഷഷ്"ിവരും. അങ്ങനെയുള്ളത് കാരകസംബന്ധഷഷ്ടിയാകുന്നു.

ഉദാ: ബ്രാഹ്മണൻറെ ഭക്ഷണം. ബ്രാഹ്മണൻ ഭക്ഷണകർത്താവാകുന്നു. കർമ്മത്തിൽ, പായസത്തിൻറെ ഭക്ഷണം. പായസത്തെ ഭക്ഷിക്കുക എന്നർത്ഥം. രാജാവിൻറെ കാര്യത്തിൻറെ നൊട്ടം. ഇവിടെ രാജാ കർത്താവ; കാര്യം കർമ്മം. ചെട്ടിയുടെ രത്നങ്ങളുടെ കച്ചൊടം. ചെട്ടി കർത്താ; രത്നം കർമ്മം. ആശാരിയുടെ കട്ടിലിൻറെ വെല നന്ന ഇത്യാദിയിൽ കർത്തൃഷഷ്"ിയും സ്പടം ബാലൻറെ ഗുരു, എൻറെ സ്നേഹിതൻ ഇത്യാദിയിൽ സംബന്ധി സംബന്ധം. രം കാരകങ്ങൾ ചില ഗുണങ്ങൾക്കുവേണ്ടി ഇച്ഛപൊലെ അല്പം ഭേദപ്പെടുത്തി സങ്കല്പിക്കപ്പെടാവുന്നതാണ്.

109. സംസ്കൃതത്തിൽ ഷഷ്ടിപ്രയോഗങ്ങൾക്ക് കാരകാർഥവും സംബന്ധം (വിശേഷണം)ർഥവും ഉണ്ട്. മലയാളത്തിൽ വിശേഷണാർഥം മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് സംബന്ധികയെ ഭാഷയിൽ വിഭക്തിയായി പരിഗണിക്കേണ്ടതില്ല എന്ന അഭിപ്രായം ചിലർ പുറപ്പെടുവിച്ചിട്ടുള്ളത്. പക്ഷേ ആധുനികഭാഷാശാസ്ത്രിത്തിലെ രചനാനന്തരവ്യാകരണ (Transformational grammar) ത്തിൽ സംബന്ധികാപദബന്ധങ്ങളെ (Genitive Phrases) ആധാരവാക്യങ്ങളിൽ (Kernal sentence) നിന്ന് നിഷ്പാദിപ്പിക്കുന്നു. ഉദാ: രാജാവിൻറെ പുത്രൻ < രാജാവിന് പുത്രൻ ഉണ്ട്.

110. അർഥപരമായ ഭിന്നകാരകത്വമുള്ളവ ഉപരിതലത്തിൽ -വാക്യഘടനയിൽ-സമാനധർമ്മത്തോടെ പ്രത്യക്ഷപ്പെടാമെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. ആധുനീകഭാഷാശ്സ്ത്രത്തിൽ ഇതിനെക്കുറിച്ച് സവിസ്തരമായി ചർച്ച ചെയ്തിട്ടുണ്ട്. വാക്യഘടനയിൽ കർത്തൃസ്ഥാനത്തു വരുന്ന നാമപദങ്ങൾ ഭിന്നകാരകധർമ്മങ്ങൾ പ്രദർശിപ്പിക്കും. അങ്ങിനെ കർത്തൃസ്ഥാനത്തിൽ അവരോധിക്കുന്ന കാരകഭേദങ്ങൾക്കും ചില പ്രയോഗനിയമങ്ങൾ ഉണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി, ഒരു വാക്യത്തിൽ കർത്തൃകാരകം ഉപയോഗിക്കുന്നില്ലെങ്കിൽ കരണകാരകമായിരിക്കും കർത്താവായി പ്രതൃക്ഷപ്പെടുന്നത്. കരുണകാരകാർത്ഥപദവും ഉപയോഗിക്കുന്നില്ലെങ്കിൽ മറ്റു കാരകങ്ങളും കർത്തൃസ്ഥാനത്ത് പ്രതൃക്ഷപ്പെടാം ഈ പ്രത്യക്ഷീകരണനിയമത്തെനാണഅ 'Case hierarchy" എന്ന് ആധുനിക ഭാഷാ ശാസ്ത്രത്തിൽ വിളിക്കുന്നത്.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/80&oldid=162194" എന്ന താളിൽനിന്ന് ശേഖരിച്ചത്