ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Kathakali-1957.pdf/94

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

80

അഥവാ എണ്ണങ്ങൾ (വായ്ത്താരി എന്നും പറയും) അതിദീൎഘങ്ങളാകയാൽ ഇവിടെ വിസ്തരിക്കുന്നില്ല. നില പ്പദത്തിനുദാഹരണം താഴെ ക്കുന്നു:-

“ദേവ ദേവ ഹരേ കൃപാലയ ദേവ ദേവ ഹരേ
ദേവരിപുവനദാവ ജയ വസുദേവനന്ദന
                                                  പാഹി സതതം
വാരിജദളനിഭലോചന ശൗരേ
വാരണതാപവിമോചന രണദാരിത
                                          ഘോരദശാനന"

ധർമ്മരാജാവിൻെറ കൃതിയാണിത്. ഇതുപോലെ വേറെയും നിലപ്പദങ്ങളുണ്ടു്.

പുറപ്പാടു വേഷക്കാരൻ കലാശിപ്പിച്ചു കഴിഞ്ഞു രംഗത്തുനിന്നു മറയുന്നതോടെ അടുത്ത ചടങ്ങായ മഞ്ജു തര ആരംഭിക്കുന്നു. ഈ ചടങ്ങിനു മേള

മഞ്ജുതര

പ്പദമെന്നും പേരുണ്ട്. ജയദേവകൃതി യായ സുപ്രസിദ്ധ ഗീതഗോവിന്ദത്തിൽ നിന്നും ഉദ്ധരിച്ചുചേ‍ത്തിട്ടുള്ള 17-ാമത്തെ അഷ്ടപദിയാണു ഈ സന്ദർഭത്തിൽ ഗായകന്മാർ പാടുന്നത്. മഞ്ജുതര കുഞ്ജതല കേളിസദനേ എന്നാണു പ്രസ്തുത ഖണ്ഡിക ആരംഭിക്കുന്നത്. അതുകൊണ്ടു 'മഞ്ജുതര' എന്ന സാങ്കേതികനാമത്താൽ ഈ സന്ദർഭം പ്രസിദ്ധമായി.

പദങ്ങൾ

മഞ്ജുതര കുഞ്ജതല കേളിസദനേ

വിലസ രതിരഭസ ഹസിത വദനേ!

പ്രവിശ രാധേ, മാധവസമീപമിഹ

നവഭവദശോകദളശയന സാരേ

വിലസ കുചകലശതരളഹാരേ!

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/94&oldid=237631" എന്ന താളിൽനിന്ന് ശേഖരിച്ചത്