Jump to content

താൾ:Kathakali-1957.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78 800 “ആനന്ദാസ്പദമത്രമത സീമാലാമലശ്യാമളം കാഞ്ചീകരണഹാരകുണ്ഡല തുലാകോടി കിരീടാഞ്ചിതം ആധിവ്യാധിഹരം പരം ആസേവ ഗുരുവായുമന്ദിരഗതം എന്ന ശ്ലോകം കാണുക. falla ഇതുപോലെ വില്വാദ്രിനാഥനെയും മറ്റും കീർത്തി ച്ചുള്ള പദങ്ങളും ചൊല്ലുക പതിവാണ്. വന്ദനശ്ലോകങ്ങൾ കഴിഞ്ഞു കഥയിലെ പ്രാരംഭ ശ്ലോകം ഭാഗവതർ ആലപിക്കുന്നതോടെ പുറപ്പാട് എന്ന ചടങ്ങ് ആരംഭിക്കുന്നു. കഥയുടെ പ്രഥമ പദത്തിലെ താപമനുസരിച്ചു പുറ പാടിന് ഒന്നോ, രണ്ടോ അതിലധികമോ വേഷക്കാർ ഉണ്ടായി എന്നുവരാം. മിക്ക കഥകളിലും നായികാനായകന്മാരുടെ പുറപ്പാടാണു പുറപ്പാടിലെ പ്രധാനവേഷം എപ്പോഴും ഒരു സൽപ്പാത്രം തന്നെയായിരിക്കും. കഥാഭിനയവുമായി ഈ സന്ദർഭ ത്തിനു പറയത്തക്ക ബന്ധമൊന്നുമില്ലാത്തതിനാൽ പ്രധാന വേഷക്കാരാരും തന്നെ പുറപ്പാടു കെട്ടാറില്ല. എന്നാൽ പുറപ്പാടിനു വേഷം കെട്ടിവരുന്ന നടൻ നല്ല താള നിശ്ചയവും അഭ്യാസബലവും ഉള്ള വനായിരിക്കണം. ഭാഗ വാർ ശ്ലോകം ചൊല്ലി അവസാനിപ്പിക്കുന്നതോടെ ചെണ്ട, മദ്ദളം, ചേങ്കില, ഇലത്താളം ഇവ ചേർത്തുള്ള മേളവും

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/92&oldid=222201" എന്ന താളിൽനിന്ന് ശേഖരിച്ചത്